Monday, February 19th, 2018

ദുബായിയില്‍ കടലിനടിയില്‍ കൊട്ടാരം നിര്‍മിക്കുന്നു

കരയില്‍ നിന്നു നാലുകിലോമീറ്റര്‍ അകലെയാണ് ആഡംബര സൗധം ഒരുക്കുന്നത്.

Published On:Sep 13, 2017 | 9:48 am

ദുബായ്: കാഴ്ചകളുടെ പറുദീസയായ ദുബായിയില്‍ കടലിനടിയില്‍ കൊട്ടാരമൊരുങ്ങുന്നു. കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്റിലാണ് ലോകത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. മധ്യപൂര്‍വദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കരയില്‍ നിന്നു നാലുകിലോമീറ്റര്‍ അകലെയാണ് ആഡംബര സൗധം ഒരുക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോര്‍ട്ടില്‍ 3000 പേര്‍ക്ക് താമസിക്കാം. നാല് ഡെക്കുകളിലായി നിര്‍മിക്കുന്ന റിസോര്‍ട്ടില്‍ കടല്‍തട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകള്‍, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങള്‍ എല്ലാമുണ്ട്. ജലാന്തര്‍ഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകള്‍ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോര്‍ട്ടിന് ചുറ്റുപാടുള്ള യാത്രക്ക് ഉപയോഗിക്കുന്നത്.
ക്ലെയിന്‍ഡീന്‍സ്റ്റ് ഗ്രൂപ്പാണ് 512 മില്യണ്‍ പൗണ്ട് നിര്‍മാണ ചെലവുള്ള (ഏകദേശം 4354 കോടി) പദ്ധതിയുടെ നിര്‍മാതാക്കള്‍. അടുത്തവര്‍ഷം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍