Monday, June 17th, 2019

ദുബായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് മലയാളി യുവാവ്

ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവ്. നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് താന്‍ ഉള്‍പ്പെട്ട ബസ് അപകടത്തില്‍പ്പെട്ടതെന്ന് നിധിന്‍ പറഞ്ഞു. ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്. റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയാറെടുക്കുമ്പോള്‍ റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇ ടിച്ചുകയറുകയായിരുന്നു. ഇതോടെ ബസില്‍നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു നിധിന്‍ … Continue reading "ദുബായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് മലയാളി യുവാവ്"

Published On:Jun 8, 2019 | 9:35 am

ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവ്. നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് താന്‍ ഉള്‍പ്പെട്ട ബസ് അപകടത്തില്‍പ്പെട്ടതെന്ന് നിധിന്‍ പറഞ്ഞു.
ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്. റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തയാറെടുക്കുമ്പോള്‍ റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇ ടിച്ചുകയറുകയായിരുന്നു. ഇതോടെ ബസില്‍നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു നിധിന്‍ പറഞ്ഞു.
അപകടത്തില്‍ നിധിന്റെ മുഖത്ത് പരിക്കേറ്റു. നിസാര പരിക്ക് മാത്രമാണിത്. എന്നാല്‍ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു. ഒമാനില്‍ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിന്‍.
അപകടത്തില്‍ എട്ട് മലയാളികളും മരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഒമാനിലെ മസ്‌കത്തില്‍നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബസിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ബസിലുണ്ടായിരുന്നത്.

 

LIVE NEWS - ONLINE

  • 1
    15 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    21 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    2 days ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി