Saturday, November 17th, 2018

നല്ല ആരോഗ്യത്തിന് ഡ്രൈ നട്സ് ദിവസവും കഴിക്കണം

നക്യാന്‍സറിനെ ചെറുക്കാന്‍ നല്ലതാണ്. ബദാം പ്രത്യേകിച്ചും ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്

Published On:Nov 7, 2018 | 8:20 am

പിസ്ത, ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ് എന്നിവ പ്രധാനമായും അടങ്ങിയ ഡ്രൈ നട്സ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ഏത് പ്രയക്കാര്‍ക്കും ഡ്രൈ നട്‌സ് കഴിക്കാവുന്നതാണ്. അതിനാല്‍ തന്നെ ദിവസവും ഇവി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചിലര്‍ക്ക് ഡ്രൈ നട്‌സ് വെറുതെ കഴിക്കുന്നത് അത്ര ഇഷ്ടമില്ല. ഇത്തരക്കാര്‍ക്ക് ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്. ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഡ്രൈനട്‌സ് മാത്രമല്ല ഡ്രൈ ഫ്രൂട്‌സും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സ്. പ്രത്യേകിച്ചും ബദാം പോലുളളവ. ഇവയിലുള്ള നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്സിനു സാധിയ്ക്കും. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ബ്രെയിന്‍ ആരോഗ്യത്തിന് നല്ലതാണ്. ഓര്‍മ ശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്ക് ഗുണകരം. പ്രായമായവരില്‍ അല്‍ഷീമേഴ്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. പ്രത്യേകിച്ചും ബദാം.
ക്യാന്‍സറിനെ ചെറുക്കാന്‍ ഇവ നല്ലതാണ്. ബദാം പ്രത്യേകിച്ചും ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലും കശുവണ്ടിപ്പരിപ്പിലുമുള്ള ഫ്ളേവനോയ്ഡുകളും ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. അനീമിയയ്ക്ക് ഉത്തമമാണ് ഡ്രൈ നട്സും ഫ്രൂട്സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ. അയേണ്‍ സമ്പുഷ്ടമായവയാണ് ഇവ.ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഡ്രൈ നട്സും ഫ്രൂട്സും. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതെ തടയാനും ചര്‍മത്തിന് ഇറുക്കം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. ബദാം അരച്ചു ഫേസ് പായ്ക്കാക്കി മുഖത്തിടാനും നല്ലതാണ്. വാള്‍നട്സിലെ ഒമേഗ ത്രീ ഫാററി ആസിഡുകള്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയുമാണ്.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു