Thursday, September 20th, 2018

വരണ്ട മുടിയാണോ പ്രശ്‌നം?

മുടി പതിവായി കണ്ടീഷണര്‍ ഉപയോഗിച്ച് കഴുകുന്നത് വരണ്ട മുടിക്ക് പരിഹാരം നല്‍കുന്നു

Published On:May 19, 2018 | 9:50 am

മുടി കൂടുതല്‍ പൊഴിയുക, ചീകുമ്പോള്‍ പൊട്ടുക, ഇതിനെല്ലാം കാരണം മുടിയിഴകളിലും തലയോട്ടിയിലും ഈര്‍പ്പമില്ലാതാകുന്നത് കൊണ്ടാണ്. മുടി പതിവായി കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വരണ്ട മുടിക്ക് പരിഹാരം നല്‍കുന്നു. പല കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ഈര്‍പ്പം നഷ്ടപ്പെടാം. എന്നാല്‍ വരണ്ട മുടിക്ക് പരിഹാരം വീട്ടില്‍ തന്നെ ഉണ്ട്. എന്താണെന്നല്ലെ? ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ.
* മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് കാറ്റാര്‍ വാഴ. യോഗര്‍ട്ട്, കറ്റാര്‍വാഴ നീര് എന്നിവയില്‍ എണ്ണ കൂടിച്ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നിന്ന് മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
* മുട്ടയുടെ മഞ്ഞയില്‍വെള്ളം ചേര്‍ത്ത് നന്നായി അടിച്ചുപതയ്ക്കുക. ഇത് മുടിയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. വരണ്ട മുടിക്ക് ഗുണം ചെയ്യും
* ആല്‍മണ്ട് എണ്ണ, ഒലിവെണ്ണ, ജോജോബ എണ്ണ, വെളിച്ചെണ്ണ എന്നിവ രണ്ട് ടേബിള്‍ സ്പൂണ്‍ വീതമെടുത്ത് നന്നായി മിക്സ് ചെയ്ത് ചെറുതായി ചൂടാക്കുക. ഇളംചൂടോടെ ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി 5-10 മിനിറ്റ് മസ്സാജ് ചെയ്യുക. അതിനുശേഷം ഒരു ടവ്വല്‍ കൊണ്ട് തല മൂടിവയ്ക്കുക. ടവല്‍ മാറ്റി ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് വരണ്ട മുടിക്ക് നല്ലതാണ്.
* യോഗര്‍ട്ടും തേനും കൂടി നന്നായി മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 10 – 15 മിനിട്ട് കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

LIVE NEWS - ONLINE

  • 1
    20 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 2
    39 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 3
    41 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    46 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    3 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു