Saturday, November 17th, 2018

ഫിറ്റായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് തൃശൂര്‍വരെ ഫിറ്റായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ചാലക്കുടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവര്‍ കൊടകര മറ്റത്തൂര്‍ മാളക്കാരന്‍ വീട്ടില്‍ സുധീഷിനെയാണ്(32) തൃശൂര്‍ വെളിയന്നൂരില്‍വച്ച് ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തത്. ഡ്രൈവര്‍ മദ്യപിച്ചിട്ടു്‌ണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ബസ് തടഞ്ഞ് ഡ്രൈവറെക്കൊണ്ട് ബ്രീത്ത് അനലൈസറില്‍ ഊതിപ്പിക്കുകയായിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് അപകടമൊന്നും കൂടാതെ യാത്രക്കാരുമായി ചാലക്കുടി മുതല്‍ തൃശൂര്‍ വരെ ഈ … Continue reading "ഫിറ്റായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍"

Published On:Sep 24, 2013 | 12:10 pm

തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് തൃശൂര്‍വരെ ഫിറ്റായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ചാലക്കുടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവര്‍ കൊടകര മറ്റത്തൂര്‍ മാളക്കാരന്‍ വീട്ടില്‍ സുധീഷിനെയാണ്(32) തൃശൂര്‍ വെളിയന്നൂരില്‍വച്ച് ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തത്. ഡ്രൈവര്‍ മദ്യപിച്ചിട്ടു്‌ണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ബസ് തടഞ്ഞ് ഡ്രൈവറെക്കൊണ്ട് ബ്രീത്ത് അനലൈസറില്‍ ഊതിപ്പിക്കുകയായിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് അപകടമൊന്നും കൂടാതെ യാത്രക്കാരുമായി ചാലക്കുടി മുതല്‍ തൃശൂര്‍ വരെ ഈ ബസ് എത്തിയതെന്ന് യാത്രക്കാര്‍ തന്നെ പോലീസിനോട് പറഞ്ഞു. യാത്രക്കാരെ മറ്റൊരു ബസില്‍ കോഴിക്കോട്ടേക്കു കയറ്റിവിട്ടു. ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കാനുള്ള നിര്‍ദ്ദേശത്തോടെ എഫ്‌ഐആര്‍ ആര്‍ടിഒയ്ക്ക് കൈമാറുമെന്ന് ട്രാഫിക് എസ്‌ഐ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    7 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    11 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    15 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    16 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    23 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു