Thursday, September 20th, 2018

മദ്യപ സംഘം വീട്ടമ്മയെ നഗ്നയാക്കി വലിച്ചിഴച്ചു

കൊല്ലം: മദ്യപിച്ചെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ചു നഗ്നയാക്കി വലിച്ചിഴച്ചതായി പരാതി. കുന്നത്തൂര്‍ പൂതക്കുഴി സ്വദേശിനിയായ നാല്‍പ്പത്തിരണ്ടുകാരിയെയാണ് കഴിഞ്ഞദിവസം അപമാനിക്കപ്പെട്ടത്. ശരീരമാസകലം ഗുരുതര പരുക്കേറ്റ വീട്ടമ്മയെയും രണ്ട് ആണ്‍കുട്ടികളെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രദേശവാസികളായ മൂത്തേടത്ത് കുട്ടായി, കുറ്റിയില്‍ മുകളില്‍ വാവച്ചന്‍, ഷിബിന്‍, വിളയില്‍ശ്ശേരില്‍ ഹരീഷ്, അജി, പാണമ്പുറം കോളനി നിവാസികളായ സുബ്ബന്‍, രഞ്ജിത്, ബിനു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകിട്ടു വീടിനു മുന്നില്‍ ബൈക്കില്‍ എത്തിയ എട്ടംഗ സംഘം … Continue reading "മദ്യപ സംഘം വീട്ടമ്മയെ നഗ്നയാക്കി വലിച്ചിഴച്ചു"

Published On:Oct 28, 2013 | 4:11 pm

കൊല്ലം: മദ്യപിച്ചെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ചു നഗ്നയാക്കി വലിച്ചിഴച്ചതായി പരാതി. കുന്നത്തൂര്‍ പൂതക്കുഴി സ്വദേശിനിയായ നാല്‍പ്പത്തിരണ്ടുകാരിയെയാണ് കഴിഞ്ഞദിവസം അപമാനിക്കപ്പെട്ടത്. ശരീരമാസകലം ഗുരുതര പരുക്കേറ്റ വീട്ടമ്മയെയും രണ്ട് ആണ്‍കുട്ടികളെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രദേശവാസികളായ മൂത്തേടത്ത് കുട്ടായി, കുറ്റിയില്‍ മുകളില്‍ വാവച്ചന്‍, ഷിബിന്‍, വിളയില്‍ശ്ശേരില്‍ ഹരീഷ്, അജി, പാണമ്പുറം കോളനി നിവാസികളായ സുബ്ബന്‍, രഞ്ജിത്, ബിനു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകിട്ടു വീടിനു മുന്നില്‍ ബൈക്കില്‍ എത്തിയ എട്ടംഗ സംഘം വീട്ടില്‍ കടന്നു വീട്ടമ്മയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നഗ്നയാക്കി പുറത്തേക്കു വലിച്ചിഴക്കുകയുമായിരുന്നെന്നു പരാതിയില്‍ പറയുന്നു. ഈ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.
സ്‌കൂള്‍ വിട്ടു വന്ന ഇവരുടെ പതിനാലും പതിമൂന്നും വയസ്സുള്ള ആണ്‍മക്കള്‍ കരഞ്ഞുകൊണ്ടു തടസ്സം പിടിക്കാനെത്തിയപ്പോള്‍ അവരെ മര്‍ദിച്ചു വീഴ്ത്തി. തുടര്‍ന്നു വീട്ടമ്മയെ നഗ്നയാക്കി വഴിയിലൂടെ വലിച്ചിഴച്ചു. പരിസരവാസികളായ സ്ത്രീകള്‍ നിലവിളിച്ചു വിലക്കിയിട്ടും അക്രമം തുടരുകയായിരുന്നത്രെ.

LIVE NEWS - ONLINE

  • 1
    33 mins ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 2
    1 hour ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 3
    2 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 4
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 5
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 6
    4 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 7
    5 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 8
    5 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 9
    5 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും