Tuesday, September 18th, 2018

മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് കാറോടിച്ചവര്‍ പിടിയില്‍

തൃശൂര്‍: മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് അപകടകരമായി കാറോടിച്ചവരെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടത്തറ ഐക്യനഗര്‍ മേലിക്കാട്ടില്‍ സുജിത്ത്(40), മരത്താക്കര കണ്ടന്‍കാവില്‍ ജയന്‍(48) എന്നിവരെയാണ് പോലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ആണ് സംഭവം. നെഹ്‌റു പാര്‍ക്ക് പരിസരത്തുനിന്നും മൈതാനം വഴി വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കാണ് കാര്‍ പാഞ്ഞെത്തിയത്. നടയും റോഡും വേര്‍തിരിക്കുന്ന കല്‍കെട്ട് എടുത്തുചാടിയ കാര്‍ പുല്‍ത്തകിടി വഴി എംജി റോഡിനു മുഖാമുഖം എത്തിയെങ്കിലും ഗണപതി ക്ഷേത്രത്തിന്റെ കല്‍പടവ് കണ്ടതോടെ വന്ന … Continue reading "മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് കാറോടിച്ചവര്‍ പിടിയില്‍"

Published On:Jul 2, 2018 | 8:08 am

തൃശൂര്‍: മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് അപകടകരമായി കാറോടിച്ചവരെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടത്തറ ഐക്യനഗര്‍ മേലിക്കാട്ടില്‍ സുജിത്ത്(40), മരത്താക്കര കണ്ടന്‍കാവില്‍ ജയന്‍(48) എന്നിവരെയാണ് പോലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ആണ് സംഭവം. നെഹ്‌റു പാര്‍ക്ക് പരിസരത്തുനിന്നും മൈതാനം വഴി വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കാണ് കാര്‍ പാഞ്ഞെത്തിയത്. നടയും റോഡും വേര്‍തിരിക്കുന്ന കല്‍കെട്ട് എടുത്തുചാടിയ കാര്‍ പുല്‍ത്തകിടി വഴി എംജി റോഡിനു മുഖാമുഖം എത്തിയെങ്കിലും ഗണപതി ക്ഷേത്രത്തിന്റെ കല്‍പടവ് കണ്ടതോടെ വന്ന വഴി അതേ വേഗത്തില്‍ തിരിച്ചു. രണ്ടാമതും കല്‍കെട്ട് ചാടിക്കടന്ന കാറിന്റെ ടാങ്ക് പൊട്ടി ഡീസല്‍ ചോര്‍ന്നു. തൊഴാനെത്തിയവര്‍ അടക്കമുള്ള ആളുകള്‍ക്കുനേരേ പാഞ്ഞടുത്ത കാറിന് പുറകെ കാറിലും ബൈക്കിലുമായി ഒട്ടേറെ പേര്‍ പിന്തുടര്‍ന്നു. നായ്ക്കനാല്‍ സിഗ്‌നല്‍ ജംക്ഷനില്‍ കാര്‍ വളഞ്ഞ് രണ്ടുപേരെയും പിടികൂടി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കാര്‍ സഹിതം ഇവരെ കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    37 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്