മയക്കു്മരുന്ന്; വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും

Published:December 5, 2016

Kerala Police Cap Full

 

 

 

മട്ടന്നൂര്‍: മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലംഗസംഘം പിടിയിലായ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബംഗലൂരുവില്‍ വ്യാപാരിയായ ന്യൂമാഹിയിലെ മുനീര്‍, മൗവ്വഞ്ചേരിയിലെ മിദ്‌ലാജ്, സാബിഖ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൃശൂരിലെ ശ്രുതി എന്ന തത്ത എന്നിവരെയാണ് മട്ടന്നൂര്‍ പോലീസ് പിടികൂടിയത്. ബംഗലൂരുവില്‍ നിന്നും സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് കഴിഞ് ദിവസം രാത്രി ഇവര്‍ പിടിയിലായത്. 120 ഗ്രാം ചരസും 5 ഗ്രാം കൊക്കയിനും മയക്കുമരുന്ന് ഉപയോഗിക്കുന്ന കുഴലും പിടികൂടിയിരുന്നു. 5 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. ഹിമാചല്‍ പ്രദേശ് മണാലി എന്ന സ്ഥലത്ത് നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്. ബംഗലൂരുവില്‍ നിന്ന് വിമാനത്തില്‍ പോയാണ് ഹിമാചല്‍പ്രദേശില്‍ നിന്നും ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.
പിടിയിലായവര്‍ക്ക് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടോയെന്ന് പോലീസ് തെരയുന്നുണ്ട്. അന്വേഷണം ബംഗലൂരുവിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളോ വിദ്യാര്‍ത്ഥിനനികളോ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന.
പിടിയിലായവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പിനായി ബംഗലുരുവിലും മറ്റും കൊണ്ടുപോകും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.