Monday, June 17th, 2019

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി പ്രധാന കണ്ണി

  കോട്ടയം: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം ഷാഡോ പോലീസിന്റെ പിടിയിലായ എം.ബി.എ. വിദ്യാര്‍ഥി ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ്. കങ്ങഴ ദേവഗിരി മൈലാടി ഭാഗത്തുമടുക്കല്‍ ബിബിന്‍ ചാക്കോ (24) ആണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ഡല്‍ഹിയില്‍നിന്നു നേരിട്ട് ലഹരി വസ്തുക്കളെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍ക്കുകയാണ് ബിബിന്‍. പ്ലസ് ടു പഠനകാലം മുതല്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ട ബിബിന് വ്യാപകമായ വിതരണ ശൃംഖലയുണ്ട്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു കോട്ടയത്തു ബിബിന്റെ കച്ചവടം. എം.എല്‍. റോഡിന്റെ പല … Continue reading "മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി പ്രധാന കണ്ണി"

Published On:Aug 12, 2013 | 5:10 pm

 

കോട്ടയം: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം ഷാഡോ പോലീസിന്റെ പിടിയിലായ എം.ബി.എ. വിദ്യാര്‍ഥി ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ്. കങ്ങഴ ദേവഗിരി മൈലാടി ഭാഗത്തുമടുക്കല്‍ ബിബിന്‍ ചാക്കോ (24) ആണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ഡല്‍ഹിയില്‍നിന്നു നേരിട്ട് ലഹരി വസ്തുക്കളെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍ക്കുകയാണ് ബിബിന്‍. പ്ലസ് ടു പഠനകാലം മുതല്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ട ബിബിന് വ്യാപകമായ വിതരണ ശൃംഖലയുണ്ട്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു കോട്ടയത്തു ബിബിന്റെ കച്ചവടം. എം.എല്‍. റോഡിന്റെ പല ഭാഗങ്ങളിലായി ക്യാമ്പ് ചെയ്താണ വില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ മൊബൈലില്‍ വിളിക്കുമ്പോള്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കും. അവരെത്തി മരുന്നു വാങ്ങുകയാണു പതിവ്. പിടിക്കപ്പെടുന്നത് ഒഴിവാക്കാനായി ഓരോ ദിവസവും സ്ഥലം മാറിക്കൊണ്ടിരിക്കും. ബിബിനില്‍ നിന്നു വാങ്ങി മെഡിക്കല്‍ കോളജ്, യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍പ്പന നടത്താന്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    7 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    15 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി