Wednesday, September 19th, 2018

പഴയങ്ങാടിയില്‍ ലഹരി ഗുളികകളുമായി അഞ്ച് പേര്‍ പിടിയില്‍

പഴയങ്ങാടി: ലഹരി ഗുളികകള്‍ ഉപയോഗിക്കുന്നതിനിടെ അഞ്ച് പേരെ പഴയങ്ങാടി പോലീസ് പിടികൂടി. പഴയങ്ങാടി എസ് ഐ പി.ബി.സജീവും സംഘവുമാണ് മാടായി പാറയില്‍ വച്ച് ലഹരി ഗുളികകള്‍ ഉപയോഗിക്കുന്നതിനിടെ അഞ്ചുപേരെ പിടികൂടിയത്. അടുത്തിലയിലെ തട്ടുപറമ്പത്ത് മനു (26), എരിപുരത്തെ എം.ജമീന്‍ (31), അടുത്തിലയിലെ ഹാഷിം (31) പഴയങ്ങാടിയിലെ മുഹമ്മദ് അസ്ലം (32), കണ്ണൂര്‍ താണയിലെ എ.ടി.ഷമീന്‍ (33) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കലില്‍ നിന്നും പോക്‌സിമോണ്‍ പ്രസ്, സ്പാസ്‌മോ തുടങ്ങിയ ലഹരി ഗുളികകളാണ് പിടികൂടിയത്. ഇവരെ പിന്നിട് രക്ഷിതാക്കളെ … Continue reading "പഴയങ്ങാടിയില്‍ ലഹരി ഗുളികകളുമായി അഞ്ച് പേര്‍ പിടിയില്‍"

Published On:Aug 21, 2017 | 1:41 pm

പഴയങ്ങാടി: ലഹരി ഗുളികകള്‍ ഉപയോഗിക്കുന്നതിനിടെ അഞ്ച് പേരെ പഴയങ്ങാടി പോലീസ് പിടികൂടി. പഴയങ്ങാടി എസ് ഐ പി.ബി.സജീവും സംഘവുമാണ് മാടായി പാറയില്‍ വച്ച് ലഹരി ഗുളികകള്‍ ഉപയോഗിക്കുന്നതിനിടെ അഞ്ചുപേരെ പിടികൂടിയത്.
അടുത്തിലയിലെ തട്ടുപറമ്പത്ത് മനു (26), എരിപുരത്തെ എം.ജമീന്‍ (31), അടുത്തിലയിലെ ഹാഷിം (31) പഴയങ്ങാടിയിലെ മുഹമ്മദ് അസ്ലം (32), കണ്ണൂര്‍ താണയിലെ എ.ടി.ഷമീന്‍ (33) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കലില്‍ നിന്നും പോക്‌സിമോണ്‍ പ്രസ്, സ്പാസ്‌മോ തുടങ്ങിയ ലഹരി ഗുളികകളാണ് പിടികൂടിയത്.
ഇവരെ പിന്നിട് രക്ഷിതാക്കളെ വിളിച്ച് വരുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കണ്ണൂര്‍ സ്വദേശിയാണ് ഇത്തരം ലഹരി ഗുളികകള്‍ പഴയങ്ങാടിയിലെ പല കേന്ദ്രങ്ങളിലുമെത്തിച്ച് വില്‍പന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. മംഗലാപുരത്ത് നിന്നാണ് ലഹരി ഗുളികകള്‍ നാട്ടിലെത്തിക്കുന്നത്. കോളകള്‍ പോലുള്ള ലായനിയില്‍ ചേര്‍ത്താണ് ഇവ ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം പഴയങ്ങാടി ടൗണിലെ വ്യാപാര കേന്ദ്രത്തില്‍ വച്ച് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ പഴയങ്ങാടിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
പഴയങ്ങാട മേഖലയില്‍ അടുത്തകാലത്തായി ലഹരി വില്‍പ്പനക്കിടയിലും ഉപയോഗിക്കുന്നതിനിടയലും നിരവധിയാളുകളെയാണ് പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    3 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    4 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല