കല്‍പ്പറ്റ: മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ അമ്പിലേരിയില്‍ താമസിക്കുന്ന ചീനിക്കാതൊടി വീട്ടില്‍ സി അബ്ദുള്‍ റഹീം(38) നെയാണ് വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 125 ഓളം മയക്ക് ഗുളികകളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ വടുവന്‍ചാല്‍ ചോലാടി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ … Continue reading "മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍"