Saturday, January 19th, 2019

ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

തൃശ്ശൂര്‍: സാഹിത്യ അക്കാദമി വളപ്പില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍. അഞ്ചുമണിക്കൂര്‍ ലഹരി നില്‍ക്കുന്നതും കഞ്ചാവിന് പകരം ഉപയോഗിക്കുന്നതുമായ 25 ലഹരി ഗുളികകളാണ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി സ്വദേശി അന്‍ഷില്‍(19) ആണ് പിടിയിലായത്. നൈട്രോസണിന്റെ 10 ഗ്രാം ഗുളികകളാണ് പിടികൂടിയത്. വിഷാദരോഗം ബാധിച്ചവര്‍ക്ക് നല്‍കുന്നതാണീ ഗുളിക. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ ലഭിക്കൂ. തമിഴ്‌നാട്ടില്‍നിന്നുമാണ് ഇവ കേരളത്തില്‍ എത്തിക്കുന്നത്. 10 എണ്ണമുള്ള ഒരു സ്ട്രിപ്പിന് 500 രൂപയാണ് അവിടെ വില. ഇതു കേരളത്തില്‍ എത്തിച്ച് … Continue reading "ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍"

Published On:Jul 27, 2018 | 8:00 am

തൃശ്ശൂര്‍: സാഹിത്യ അക്കാദമി വളപ്പില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍. അഞ്ചുമണിക്കൂര്‍ ലഹരി നില്‍ക്കുന്നതും കഞ്ചാവിന് പകരം ഉപയോഗിക്കുന്നതുമായ 25 ലഹരി ഗുളികകളാണ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി സ്വദേശി അന്‍ഷില്‍(19) ആണ് പിടിയിലായത്. നൈട്രോസണിന്റെ 10 ഗ്രാം ഗുളികകളാണ് പിടികൂടിയത്. വിഷാദരോഗം ബാധിച്ചവര്‍ക്ക് നല്‍കുന്നതാണീ ഗുളിക. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ ലഭിക്കൂ. തമിഴ്‌നാട്ടില്‍നിന്നുമാണ് ഇവ കേരളത്തില്‍ എത്തിക്കുന്നത്. 10 എണ്ണമുള്ള ഒരു സ്ട്രിപ്പിന് 500 രൂപയാണ് അവിടെ വില. ഇതു കേരളത്തില്‍ എത്തിച്ച് വന്‍ വിലക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഒരു ഗുളികയ്ക്ക് 300 രൂപയാണ് ഈടാക്കുന്നതെന്നും പ്രതി പറഞ്ഞു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ പ്രത്യേക സ്‌ക്വാഡും തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നാരായണന്‍കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരം മയക്കുഗുളികകള്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നിരന്തരനിരീക്ഷണം നടത്തിയാണ് ഇവ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    2 mins ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    2 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    9 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    10 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍