Wednesday, February 20th, 2019

കഞ്ചാവ് വില്‍പ്പന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പലയിടങ്ങളിലും പുതിയ കച്ചവടക്കാര്‍

  കേരളത്തില്‍ വീണ്ടും കഞ്ചാവിന്റെയും മറ്റു ലഹരി മരുന്നുകളുടെയും വില്‍പ്പന വ്യാപകമാവുന്നു. പലയിടങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വരെ ലഹരിമരുന്ന് കച്ചവടക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപപ്പിച്ചിരിക്കുകയാണ്. പരാതികള്‍ ശക്തമായതിനെ തുടര്‍ന്ന് പൊലീസ് – എക്‌സൈസ് അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായിട്ടില്ല. വിലയേറിയ ലഹരിമരുന്നുകളുടെ വിപണനം വ്യാപകമാണെങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് വില്പന കൂടുതലായും നടക്കുന്നത്. ഈ മേഖലയില്‍ മാത്രം നിരവധിപേര്‍ സജീവമായി രംഗത്തുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. പൊലീസ് പരിശോധന ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ ആസൂത്രിതമായിട്ടാണ് ഇപ്പോള്‍ … Continue reading "കഞ്ചാവ് വില്‍പ്പന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പലയിടങ്ങളിലും പുതിയ കച്ചവടക്കാര്‍"

Published On:Aug 8, 2013 | 11:32 am

 

കേരളത്തില്‍ വീണ്ടും കഞ്ചാവിന്റെയും മറ്റു ലഹരി മരുന്നുകളുടെയും വില്‍പ്പന വ്യാപകമാവുന്നു. പലയിടങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വരെ ലഹരിമരുന്ന് കച്ചവടക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപപ്പിച്ചിരിക്കുകയാണ്. പരാതികള്‍ ശക്തമായതിനെ തുടര്‍ന്ന് പൊലീസ് – എക്‌സൈസ് അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായിട്ടില്ല.
വിലയേറിയ ലഹരിമരുന്നുകളുടെ വിപണനം വ്യാപകമാണെങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് വില്പന കൂടുതലായും നടക്കുന്നത്. ഈ മേഖലയില്‍ മാത്രം നിരവധിപേര്‍ സജീവമായി രംഗത്തുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. പൊലീസ് പരിശോധന ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ ആസൂത്രിതമായിട്ടാണ് ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം. മുന്‍കാലത്ത് ഒരേ വ്യക്തികളെയാണ് വിതരണത്തിന് നിയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ശൈലിമാറ്റി ദിവസകൂലിക്ക് ആളുകളെ മാറിമാറി നിയോഗിക്കുന്നതാണത്രെ രീതി. മറ്റ് ജോലികളിലേര്‍പ്പെട്ടിരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വമുള്ളവരും കോളേജ് വിദ്യാര്‍ത്ഥികളുമെല്ലാം കമ്മീഷന്‍ വ്യവസ്ഥയില്‍ കഞ്ചാവ് വിതരണത്തിന് നിയോഗിച്ചിരിക്കുന്നു. അടുത്തിടെയായി ചില വിദ്യാര്‍ഥികളെയെല്ലാം ലഹരി മരുന്ന് ലോബി വലയിലാക്കിയിട്ടുണ്ടത്രെ. അന്യസംസ്ഥാന തൊഴിലാളികള്‍ നേരത്തെ പ്രധാന കഞ്ചാവ് ക്യാരിയര്‍മാരായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വഴിയും ഇപ്പോള്‍ കഞ്ചാവ് എത്തുന്നുണ്ട്. കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും വില്പന വ്യാപകമാണ്. പലയിടങ്ങളിലും പുതിയ കച്ചവടക്കാര്‍ രംഗത്തുണ്ട്. പരിശോധന കര്‍ശനമാകുമ്പോള്‍ പത്തിമടക്കുന്ന കച്ചവടക്കാര്‍ പിന്‍വാങ്ങുന്നതോടെ ചിലര്‍ വീണ്ടും ഊര്‍ജിതമായി രംഗത്ത് ഉണ്ടാവുകയാണ് പതിവ്.
കഞ്ചാവിന്റെ വ്യാപനം തടയുന്നതില്‍ പലപ്പോഴും അധികൃതര്‍ തണുപ്പന്‍ സമീപനം കൈകൊള്ളുന്നതായും ആക്ഷേപമുണ്ട്. ഇത്തരം കേസുകളില്‍ പിടികൂടുന്നവരെ ശ്രമകരമായ നടപടികള്‍ പൂര്‍ത്തികരിച്ച് കോടതിയിലെത്തിച്ചാലും നിയമത്തിന്റെ പഴുതുകള്‍ വഴി നിഷ്പ്രയാസം ജാമ്യം ലഭിക്കുന്നതാണ് പലപ്പോഴും അധികൃതരെ കഞ്ചാവ് വേട്ടയില്‍ നിന്നും പിന്തിരിപ്പിക്കുന്നത് 30 ഗ്രാമെങ്കിലും കഞ്ചാവ് കൈവശമില്ലെങ്കില്‍ പ്രതിക്ക് ചട്ടപ്രകാരം ജാമ്യം ലഭിക്കുന്ന സ്ഥിതിയാണ്. ഇക്കാര്യമറിയാവുന്ന വില്പനക്കാര്‍ ഇടപെടാന്‍ ഇറങ്ങുമ്പോള്‍ അതിലധികം കഞ്ചാവ് കൈവശം വയ്ക്കാറില്ലെന്നതും അധികൃതര്‍ക്ക് തലവേദനയാകുന്നു.
ഇതോടൊപ്പം കഞ്ചാവ് ബീഡികളും പൊതികഞ്ചാവിന്റെയും വില്പന സംസ്ഥാനത്ത് കൊഴുക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ ചില വിദ്യാലയങ്ങള്‍ക്ക് സമീപവും ഇത്തരം ലോബികളുടെ പ്രവര്‍ത്തനം സജീവമാകുന്നുണ്ടത്രെ. രഹസ്യമായാണ് ലഹരി വസ്തുക്കള്‍ നല്‍കി വില്പനക്കാര്‍ വിദ്യാര്‍ഥികളെ വലയിലാക്കുന്നത്.

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു