Wednesday, July 24th, 2019

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കാഞ്ഞങ്ങാട് : ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ലെസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതുടെ തീരുമാനം. നീലേശ്വരം, ചിറ്റാരിക്കാല്‍, കുന്നുംകൈ, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 ബൈക്ക് യാത്രികര്‍ കുടുങ്ങിയത്. 31 വാഹനങ്ങളാണു പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍നിന്ന് പിഴയായി 17,300 രൂപയും ഈടാക്കി. ഇതുകൂടാതെ അമിതഭാരം കയറ്റിവന്ന രണ്ടു ലോറികളും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ച രണ്ടുപേരെയും പിടികൂടിരയിട്ടുണ്ട്. … Continue reading "ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും"

Published On:Sep 26, 2013 | 6:39 pm

കാഞ്ഞങ്ങാട് : ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ലെസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതുടെ തീരുമാനം. നീലേശ്വരം, ചിറ്റാരിക്കാല്‍, കുന്നുംകൈ, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 ബൈക്ക് യാത്രികര്‍ കുടുങ്ങിയത്. 31 വാഹനങ്ങളാണു പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍നിന്ന് പിഴയായി 17,300 രൂപയും ഈടാക്കി. ഇതുകൂടാതെ അമിതഭാരം കയറ്റിവന്ന രണ്ടു ലോറികളും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ച രണ്ടുപേരെയും പിടികൂടിരയിട്ടുണ്ട്. എയര്‍ഹോണ്‍ ഉപയോഗിച്ച ഒരു ഡ്രൈവര്‍ക്കെതിരെയും നിര്‍ത്താതെപോയ മൂന്നു വാഹനങ്ങള്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത രണ്ടു പേര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനമോടിച്ച മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തതായി അധികൃതര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജോ. ആര്‍ടിഒ കെ ബാലകൃഷ്ണന്‍, എം വി ഐമാരായ റെജി കുര്യാക്കോസ്, കെ പ്രകാശന്‍, എ എം വി ഐമാരായ സജിത്, പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LIVE NEWS - ONLINE

  • 1
    1 hour ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല