Monday, September 24th, 2018

ഡ്രൈവിംഗിനിടെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുത്..

വാഹനമോടിച്ചുകൊണ്ടിരിക്കെ മുന്നറിയിപ്പു നല്‍കാതെ വഴിമാറിപ്പോകുന്നത് പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കിയേക്കാം

Published On:Jun 25, 2018 | 12:13 pm

റോഡ് അപകടങ്ങള്‍ സംഭവിക്കുന്നത് നമ്മുടെ അശ്രദ്ധക്കുറവ് കൊണ്ട് തന്നൊണ്. ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് നഷ്ടപ്പെടുന്നത് ചിലപ്പോള്‍ ഒരു ജീവനായിരിക്കും. അതിനാല്‍ തന്നെ വാഹനയാത്രക്കാരും, കല്‍നടയാത്രക്കാരും ശ്രദ്ധിക്കണം. ഡ്രൈവിഗിനിടെ പല തെറ്റുകളും സംഭവിക്കാറുണ്ട്. എന്നാല്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നത് ശരിയായ രീതിയാണോ..? നമ്മള്‍ പലരും ചെയ്യുന്ന തെറ്റുകളാണിവ. അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് അറിഞ്ഞിട്ടും ഒഴിവാക്കാത്ത ശീലങ്ങള്‍
രാത്രിക്കാലങ്ങളില്‍ ഹൈബീം മറ്റ് യാത്രക്കാര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. എതിരെ വരുന്ന ഡ്രൈവറിന്റെ കാഴ്ചയ്ക്കാണിത് തടസമാകുന്നു. അതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ എതിരെ വരുന്നതായി ശ്രദ്ധയില്‍പെടുമ്പോള്‍ എപ്പോഴും ലോ ബീമിടാന്‍ ശ്രമിക്കുക. ഇത് ഡ്രൈവര്‍മാര്‍ക്ക് അറിയുന്ന കാര്യമാണെങ്കിലും പലരും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. വാഹനമോടിച്ചുകൊണ്ടിരിക്കെ മറ്റെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ട് മുന്നറിയിപ്പു നല്‍കാതെ വഴിമാറിപ്പോകുന്നത് പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കിയേക്കാം. അങ്ങനെ ചെയ്യുമ്പോള്‍ മുന്നറിയിപ്പുനല്‍കി വേണം റോഡില്‍ നിന്ന് വഴിമാറിപ്പോകാന്‍.
വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ സീറ്റ് ക്രമീകരിക്കാന്‍ ശ്രമിക്കണം. സ്റ്റിയറിംഗിലും ബ്രേക്കിലും കൈ കാലുകള്‍ എത്താവുന്ന തരത്തില്‍ ഡ്രൈവിംഗിന് മുന്‍പെ തന്നെ സീറ്റുകള്‍ ക്രമീകരിച്ച് വയ്‌ക്കേണ്ടതാണ്. അതുപോലെ കുനികൂടിയിരിക്കാതെ നിവര്‍ന്നിരുന്ന് ഓടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സൈഡ് മിറര്‍ കൃത്യമായി ഉപയോഗിക്കണം. കാറിനിരുവശവും അതുപോലെ പിന്‍വശത്തും സംഭവിക്കുന്നതെന്നെന്ന് ഒരു ഡ്രൈവറിന് വ്യക്തമായ ധാരണ നല്‍കുന്നതാണ് സൈഡ് മിറര്‍. ഒരു വാഹനത്തെ മറികടക്കുമ്പോള്‍ പിന്‍വശം നോക്കിയല്ലാതെയാണ് പോകുന്നതെങ്കില്‍ അപകടമുറപ്പാണ്. ഈ അവസരങ്ങളിലാണ് സൈഡ് മിററുകള്‍ കൂടുതല്‍ സഹായകമാകുന്നത്.

LIVE NEWS - ONLINE

  • 1
    11 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 2
    17 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 3
    18 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 4
    21 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 5
    23 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 6
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 7
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 8
    2 days ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 9
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി