Wednesday, July 17th, 2019

ഓട്ടോറിക്ഷക്കുള്ളില്‍ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

Published On:Aug 17, 2017 | 11:23 am

കണ്ണൂര്‍: സി പി എം അനുഭാവിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ യുവാവിനെ ഓട്ടോറിക്ഷക്കുള്ളില്‍ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷയും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. പിണറായി പാറപ്രത്തെ സജിതാ നിവാസില്‍ മുല്ലയില്‍ സജിത്തിനെ(32)യാണ് കെ എല്‍ 58 എന്‍ 1096 ഓട്ടോറിക്ഷയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം.
തീ ആളിക്കത്തുന്നത് കണ്ട് പരിസരവാസികള്‍ പുറത്ത് വന്ന് നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. തീ അണയ്ക്കുമ്പോഴേക്കും സജിത്ത് മരണമടഞ്ഞിരുന്നു. പരേതനായ പുരുഷോത്തമന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ നിമിഷ. മക്കളില്ല. സനില്‍കുമാര്‍, സജേഷ്, സജിന എന്നിവര്‍ സഹോദരങ്ങളാണ്.
തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, സി ഐ കെ ഇ പ്രേമചന്ദ്രന്‍, എസ് ഐ വി വി ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഫോറന്‍സിക് സര്‍ജന്‍ ഡോ എസ് ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സ്വയം തീ കൊളുത്തിയതാവാനും സാധ്യതയുണ്ടത്രെ. പരിസരത്തുള്ളവരുടെയും മറ്റും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനാവലിയാണ് സ്ഥലത്തെത്തിയത്. പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    13 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    15 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    16 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    18 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    20 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    21 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍