Friday, February 22nd, 2019

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി വേണം

        ലോക്‌സഭ തെരഞ്ഞെടുപ്പ് രംഗത്തെ പ്രചരണ ചൂടിനോടൊപ്പം അന്തരീക്ഷത്തിലെ ചൂടും വര്‍ദ്ധിച്ചു വരുന്നത് ജന ജീവിതം ദുഃസ്സഹമാക്കുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ ചൂട് അസഹനീയമായിരിക്കുന്നു. ജൂണ്‍ മാസത്തില്‍ മഴ വരുമെന്നാണ് പ്രതീക്ഷ. പക്ഷെ അതുവരെ നിലവിലുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഒരുകുറവ് ആരും പ്രതീക്ഷിക്കുന്നില്ല. പലതരം രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതും ചൂട് കാലത്താണ്. ശരീരത്തില്‍ ജലാംശം കുറയുന്നതോടെ പലവിധ രോഗങ്ങള്‍ ശരീരത്തെ കീഴടക്കാന്‍ തുടങ്ങും. ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് … Continue reading "കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി വേണം"

Published On:Mar 27, 2014 | 11:35 am

Drinking water scarsity Full

 

 

 

 
ലോക്‌സഭ തെരഞ്ഞെടുപ്പ് രംഗത്തെ പ്രചരണ ചൂടിനോടൊപ്പം അന്തരീക്ഷത്തിലെ ചൂടും വര്‍ദ്ധിച്ചു വരുന്നത് ജന ജീവിതം ദുഃസ്സഹമാക്കുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ ചൂട് അസഹനീയമായിരിക്കുന്നു. ജൂണ്‍ മാസത്തില്‍ മഴ വരുമെന്നാണ് പ്രതീക്ഷ. പക്ഷെ അതുവരെ നിലവിലുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഒരുകുറവ് ആരും പ്രതീക്ഷിക്കുന്നില്ല. പലതരം രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതും ചൂട് കാലത്താണ്. ശരീരത്തില്‍ ജലാംശം കുറയുന്നതോടെ പലവിധ രോഗങ്ങള്‍ ശരീരത്തെ കീഴടക്കാന്‍ തുടങ്ങും. ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കീട്ടുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ പലേടത്തും വേനല്‍ മഴ പെയ്തിട്ടുണ്ട്. ഇത് താല്കാലികാശ്വാസം നല്കീട്ടുണ്ടെങ്കിലും ഭൂമിയെ തണുപ്പിക്കാന്‍ ഇവ പോര. കൂടുതല്‍ ചൂട് വരാനിരിക്കുന്നതേയുള്ളു. വിഷു ആഘോഷനാളുകളില്‍ ഒന്നോ രണ്ടോ മഴ ഉത്തരകേരളത്തില്‍ ലഭിക്കാറുണ്ട്. ചിലപ്പോള്‍ ചാറ്റല്‍ മഴ മാത്രം. കാര്‍ഷിക വിളകള്‍ക്കും പച്ചക്കറികള്‍ക്കും കൊടുംചൂട് ദോഷം ചെയ്യും. കണ്ണൂര്‍ നഗരത്തില്‍ വിതരണം ചെയ്യുന്ന ശുദ്ധജലം പഴശ്ശി ഡാമില്‍ നിന്നുമുള്ളതാണ്. അവിടെ ജലനിരപ്പ് താഴാന്‍ തുടങ്ങിയിരിക്കുന്നു. കിണറിലെ ജലനിരപ്പ് പലേടത്തും രണ്ടടിയിലധികം താഴോട്ടുപോയി. നഗര പ്രദേശങ്ങളില്‍ ഹോട്ടലുകളിലും, ലോഡ്ജുകളിലും ഇപ്പഴെ പ്രയാസമനുഭവപ്പെടാന്‍ തുടങ്ങി. ലോറി വെള്ളത്തെ ആശ്രയിച്ച് മാത്രം ഹോട്ടലുകള്‍ നടത്തികൊണ്ടു പോകുന്നത് പ്രയാസകരമാണ്. ഭീമമായ തുക ഇതിന് വേണ്ടി ചിലവിടേണ്ടി വരുന്നുവെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ഉടനെ തുടങ്ങണം. അതിനുള്ള പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ താപനില 40 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കാര്യാലയം മുന്നറിയിപ്പ് നല്കുന്നത്. ശരാശരി രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുതല്‍ ഇപ്പോള്‍ തന്നെ അനുഭവപ്പെടുന്നതിനാല്‍ ബദല്‍ നടപടികള്‍ തന്നെയാണ് ജനങ്ങള്‍ക്കാശ്വാസമായി ലഭിക്കേണ്ടത്.
വടക്കന്‍ കേരളത്തില്‍ വേനല്‍ മഴ ലഭിക്കുന്നതിനുള്ള സൂചനകളൊന്നും ഇപ്പോഴില്ല. വേനല്‍ മഴ കുറയുന്നത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന് മാത്രമല്ല, കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും വഴിവെക്കും. മഴവെള്ള സംഭരണികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം തുടങ്ങേണ്ടിയിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയും. ഇത് പരിഹരിക്കാന്‍ മഴക്കാലത്തെ മഴവെള്ള സംഭരണം പ്രയോജനപ്പെടും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ പതിനൊന്നര മുതല്‍ രണ്ടുമണിവരെ ജോലി ഒഴിവാക്കണം. വീടിനുള്ളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കണം. തണുത്തവെള്ളം കുടിക്കുകയും ഇടക്കിടെ ശരീരം തുടക്കുകയും വേണം. ചൂട് കൊണ്ട് ശരീര ഭാഗങ്ങള്‍ പൊള്ളി കുമിളകള്‍ വരുന്നത് ഒഴിവാക്കാന്‍ സ്വയം ശ്രദ്ധിക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കാത്തിരിക്കാതെ സ്വയം പ്രതിരോധ, സുരക്ഷാ നടപടികള്‍ നേരത്തെ തന്നെ കൈക്കൊള്ളാന്‍ ജനം താല്പര്യം കാട്ടുകതന്നെ വേണം. നിയന്ത്രണ വിധേയമായ പല അസുഖങ്ങളും മടങ്ങി വരാനുള്ള സാധ്യതകളുണ്ട്. ഇവ കണ്ടറിഞ്ഞ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. പ്രകൃതിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പരമാവധി വിട്ടുനില്കുന്നത് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന അസ്വസ്തതകളില്‍ നിന്നും രക്ഷനേടാന്‍ അവസരമൊരുക്കും. ആരോഗ്യമുള്ള ഒരു തലമുറയെ നിലനിര്‍ത്തണമെങ്കില്‍ സുരക്ഷാനടപടികളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിലാണ്. ഇതോടൊപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ശ്രമം വേണമെന്ന് ജനം ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  26 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  2 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  4 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  7 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  9 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  9 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി