Tuesday, September 25th, 2018

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത്!

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം നല്ലതാണ്

Published On:Apr 25, 2018 | 8:55 am

നാരങ്ങ വെള്ളത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ് വളരെ കൂടുതലാണ്. അതുപോല തന്നെ ഇളം ചൂടുള്ള നാരങ്ങാ വെള്ളവും ആരോഗ്യത്തിന് ഒരുപാട് ഗുണം തരുന്നു. ഇളം ചൂടുള്ള നാരങ്ങാ വെള്ളമോ? എന്ന് പലരും മുഖം ചുളിച്ച് ചോദിച്ചേക്കാം. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുകയുമില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇളം ചൂടുള്ള നാരങ്ങാ വെള്ളം സഹായിക്കുന്നു. ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. വിശപ്പ് കുറയാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കുകയും. ഇത് ചാടിയ വയറിനേയും അമിതവണ്ണത്തേയും ഇല്ലാതാക്കാന്‍ സഹായിക്കും.
ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചാല്‍, മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും, മൂത്രാശയപരമായ പ്രശ്നങ്ങളും ഇല്ലാതാക്കും. മൂത്രാശയ സംബന്ധമായ അണുബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവ പരിഹരിക്കാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ചെറു ചൂടുള്ള നാരങ്ങ വെള്ളം നല്ലതാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു