Wednesday, August 21st, 2019

വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിക്കണം; ഗുണങ്ങള്‍ നിരവധിയാണ്

വെള്ളം കുടിക്കുന്നതിലൂടെ അമിതമായ കൊഴുപ്പും ശരീരത്തിലെ ടോക്‌സിനുകളും പുറന്തള്ളാന്‍ സഹായിക്കും

Published On:Aug 5, 2019 | 9:10 am

രാവിലെ എവുന്നേറ്റാല്‍ ചായ അല്ലെങ്കില്‍ കാപ്പി, പലരുടേയും ശീലമാണിത്. എന്നാല്‍ ചിലരുണ്ട് ചൂടുവെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങുന്നവര്‍. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ശീലമാണിത്. രാവിലെ എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. നിരവധി ഗുണങ്ങളാണ് ഇതു വഴി ലഭിക്കുന്നത്. ഇനി മുതല്‍ ഈ രീതി ശീലമാക്കിക്കോളൂ.
വെള്ളം കുടിക്കുന്നതിലൂടെ അമിതമായ കൊഴുപ്പും ശരീരത്തിലെ ടോക്‌സിനുകളും പുറന്തള്ളാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
വെറുംവയറ്റില്‍ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്‌സിജന്‍ കോശങ്ങളില്‍ എത്തിക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    4 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    4 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു