Wednesday, July 24th, 2019

രാവിലെ വെറുംവയറ്റില്‍ പാല്‍ച്ചായ കുടിക്കരുത്!..

നിരവധി ആരോഗ്യപ്രശ്‌നത്തിന് ഈ ശീലം കാരണമാവുന്നു

Published On:Mar 12, 2018 | 8:53 am

രാവിലെ ഉണര്‍ന്നാല്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കാപ്പി. ഇത് പലര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം ഒഴിവാക്കിക്കോളൂ. വെറും വയറ്റില്‍ ചായകുടിക്കുന്നത് നല്ലതല്ലെന്നാണ് പറയുന്നത്. ഇത് നിരവധി ആരോഗ്യപ്രശ്‌നത്തിന് വഴിവെക്കുന്നു. വെറും വയറ്റില്‍ ചായ കുടിക്കുന്നത് എന്തൊക്കെ പ്രശ്‌നത്തിനാണ് കാരണമാവുന്നതെന്ന് അറിയോമോ?
രാവിലെ വെറുംവയറ്റില്‍ പാല്‍ച്ചായ കുടിയ്ക്കുമ്പോള്‍ പാല്‍ വെറുംവയറ്റില്‍ ഉള്ളിലെത്തുമ്പോള്‍ വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങളും വയര്‍ വീര്‍ത്തതായി തോന്നലുമുണ്ടാകും. പാലിലെ ലാക്ടോസ് വയറിനെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം. ഒഴിഞ്ഞ വയറില്‍ ചായയെത്തുമ്പോള്‍ ഇത് പിത്തരസവുമായി ചേര്‍ന്ന് ഓക്കാനവും മനംപിരട്ടലും ഉണ്ടാക്കാനും സാധ്യതയേറെയാണ്. വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നത് ശരീരത്തിന് അയേണ്‍ വലിച്ചെടുക്കാനുള്ള കഴിവിനെ ബാധിയ്ക്കുന്നു. ഇത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.
പാല്‍ച്ചായ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഉന്മേഷത്തിനു പകരം ക്ഷീണമാണുണ്ടാക്കുന്നത്. കാരണം വെറുംവയറ്റില്‍ പാല്‍ ഉള്ളിലെത്തുന്നത് ഊര്‍ജനഷ്ടമാണ്. രാവിലെ മറ്റെന്തിനും മുന്‍പേ ചായ കുടിയ്ക്കുമ്പോള്‍ വായിലെ ദോഷകരമായ ബാക്ടീരിയ ചായയിലെ പഞ്ചസാരയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് വായില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് പല്ലു കേടു വരുത്താന്‍ കാരണമാകുന്നു. കട്ടന്‍ ചായയും വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് പറയുന്നത്, അതിനാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവയാണ് ഗുണം ചെയ്യുക.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല