Wednesday, November 14th, 2018

റോഡില്‍ മദ്യപിക്കുകയും പോലീസിന് നേരെ കയ്യേറ്റംചെയ്യുകയും ചെയ്തയാള്‍ അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കരയില്‍ പുലര്‍ച്ചെ റോഡിന് കുറുകെ വാഹനം നിര്‍ത്തി മദ്യപിക്കുകയും പോലീസിന് നേരെ കയ്യേറ്റം നടത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. തഴക്കര മുട്ടത്തയ്യത്ത് വീട്ടില്‍ സുനില്‍രാജ്(34) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന ഫഌയിങ് സ്‌ക്വാഡാണ് തഴക്കര റെയില്‍വേ മേല്‍പാലത്തിനു സമീപം റോഡിനു കുറുകെ കാര്‍ നിര്‍ത്തിയിട്ടു മദ്യപിക്കുകയായിരുന്ന സുനില്‍ രാജിനെയും സംഘത്തെയും കണ്ടത്. സംഭവം ചോദ്യംചെയ്ത എഎസ്‌ഐ സന്തോഷിനെ ഇവര്‍ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ എസ്‌ഐ സി ശ്രീജിത്തിനെ സുനില്‍രാജ് തള്ളുകയും ഇടതുകൈക്ക് … Continue reading "റോഡില്‍ മദ്യപിക്കുകയും പോലീസിന് നേരെ കയ്യേറ്റംചെയ്യുകയും ചെയ്തയാള്‍ അറസ്റ്റില്‍"

Published On:Jun 2, 2018 | 8:04 am

ആലപ്പുഴ: മാവേലിക്കരയില്‍ പുലര്‍ച്ചെ റോഡിന് കുറുകെ വാഹനം നിര്‍ത്തി മദ്യപിക്കുകയും പോലീസിന് നേരെ കയ്യേറ്റം നടത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. തഴക്കര മുട്ടത്തയ്യത്ത് വീട്ടില്‍ സുനില്‍രാജ്(34) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന ഫഌയിങ് സ്‌ക്വാഡാണ് തഴക്കര റെയില്‍വേ മേല്‍പാലത്തിനു സമീപം റോഡിനു കുറുകെ കാര്‍ നിര്‍ത്തിയിട്ടു മദ്യപിക്കുകയായിരുന്ന സുനില്‍ രാജിനെയും സംഘത്തെയും കണ്ടത്. സംഭവം ചോദ്യംചെയ്ത എഎസ്‌ഐ സന്തോഷിനെ ഇവര്‍ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ എസ്‌ഐ സി ശ്രീജിത്തിനെ സുനില്‍രാജ് തള്ളുകയും ഇടതുകൈക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്‌തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ വഴുവാടി കടവില്‍ സ്ത്രീയേയും കുട്ടിയേയും ആക്രമിച്ച കേസിലും 2014 ഡിസംബറില്‍ പുതിയകാവിലെ ബേക്കറി ജീവനക്കാരെ ആക്രമിച്ച കേസിലും സുനില്‍ രാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    38 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 2
    39 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 3
    1 hour ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 4
    1 hour ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 5
    1 hour ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 6
    1 hour ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 7
    2 hours ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 8
    2 hours ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 9
    3 hours ago

    കൊടിമരം തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍