Thursday, June 20th, 2019

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കൊല്ലം ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാത്രി 7ന് പോളയത്തോടിനും എസ്.എന്‍ കോളേജ് ജംഗ്ഷനുമിടയിലായിരുന്നു സംഭവം. എഎസ്‌ഐയും രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. പോളയത്തോട്ടില്‍ നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടയില്‍ അഞ്ച് വാഹനങ്ങളില്‍ എഎസ്‌ഐ ഓടിച്ചിരുന്ന കാര്‍ തട്ടിയിരുന്നു. എസ്എന്‍ കോളേജിന് സമീപം തന്റെ സ്‌കൂട്ടറില്‍ കാറിടിച്ചത് ചോദ്യം ചെയ്ത യുവതിയോട് എഎസ്‌ഐ അപമര്യാദയായി പെരുമാറി. എ.എസ്.ഐയുടെ പരിധി വിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാണ് … Continue reading "മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി"

Published On:Aug 27, 2018 | 8:01 am

കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കൊല്ലം ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാത്രി 7ന് പോളയത്തോടിനും എസ്.എന്‍ കോളേജ് ജംഗ്ഷനുമിടയിലായിരുന്നു സംഭവം. എഎസ്‌ഐയും രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. പോളയത്തോട്ടില്‍ നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടയില്‍ അഞ്ച് വാഹനങ്ങളില്‍ എഎസ്‌ഐ ഓടിച്ചിരുന്ന കാര്‍ തട്ടിയിരുന്നു. എസ്എന്‍ കോളേജിന് സമീപം തന്റെ സ്‌കൂട്ടറില്‍ കാറിടിച്ചത് ചോദ്യം ചെയ്ത യുവതിയോട് എഎസ്‌ഐ അപമര്യാദയായി പെരുമാറി. എ.എസ്.ഐയുടെ പരിധി വിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാണ് നാട്ടുകാര്‍ ചുറ്റും കൂടിയത്. കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇവരെ പോകാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഈസ്റ്റ് പൊലീസിനെ വിളിച്ചു വരുത്തി മൂവരെയും കൈമാറി. എ.എസ്.ഐ യെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. വാഹനമോടിച്ചിരുന്ന എഎസ്‌ഐ മദ്യപിച്ചിരുന്നുവെന്ന് പോലീസ് സമ്മതിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. കേസെടുക്കാതെ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് എന്ന ആക്ഷേപമുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന