Thursday, January 24th, 2019

മദ്യപിച്ച് വാഹനം ഓടിച്ച സ്‌കൂള്‍ ഡ്രൈവര്‍ പിടിയില്‍

കതിരൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്.

Published On:Aug 14, 2018 | 12:05 pm

കണ്ണൂര്‍: മദ്യപിച്ച് വിദ്യാര്‍ത്ഥികളുമായി വാഹനത്തില്‍ പോവുകയായിരുന്ന ഡ്രൈവര്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കതിരൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ പള്ളൂര്‍ സ്വദേശി പാറാല്‍ അനുഗ്രഹില്‍ കെ എന്‍ ജയേഷി (47) നെയാണ് കതിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എട്ടുത്തത്. ഇരുപതോളം വിദ്യാര്‍ത്ഥികളെ കയറ്റി പോവുകയായിരുന്ന കെ എല്‍ 3 ടി 5538 ട്രാവലര്‍ വണ്ടിയും കതിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂള്‍ വാഹനം വഴിക്കായതിനാല്‍ മറ്റൊരു വാഹനത്തില്‍ കൊണ്ട് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ. കതിരൂര്‍ എസ് ഐ ഷാജുവിന്റെ നിര്‍ദ്ദേശ പ്രകാരം കതിരൂര്‍ കക്കറയില്‍ വെച്ച് സ്‌കൂള്‍ വാഹനങ്ങള്‍ എ എസ് ഐ റെനി പരിശോധിച്ച് വരുമ്പോഴാണ് മദ്യപിച്ചാണ് വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പോവുന്നതായി കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    3 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    25 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    35 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    42 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 6
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 7
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 8
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 9
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു