Friday, September 21st, 2018

നാടകം നെഞ്ചോട് ചേര്‍ത്ത്

          പുത്തന്‍ ട്രെന്റില്‍ സിനിമയും ടെലിവിഷനും അരങ്ങ് വാഴുമ്പോഴും നാടകത്തിന് തിരശീല വീഴുന്നില്ല. കാരണം നാടകത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഒരു വിഭാഗം പുത്തന്‍ തലമുറയിലും ഉണ്ടെന്നതാണ് അതിന് കാരണം. ഒരിക്കലും തിരശ്ശീല വീഴാത്ത കലയാണ് നാടകമെന്ന് യുവ തലമുറയുടെ സാക്ഷ്യപ്പെടുത്തല്‍ അനുഗ്രഹമായത് നാടകത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്മാരെ. ആലുവ ടാസും ഓഡിയവും ചേര്‍ന്ന് നടത്തുന്ന നാടകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ഏകസ്വരത്തില്‍ നാടകത്തെ … Continue reading "നാടകം നെഞ്ചോട് ചേര്‍ത്ത്"

Published On:Jan 8, 2014 | 11:40 am

Drama Full

 

 

 

 

 

പുത്തന്‍ ട്രെന്റില്‍ സിനിമയും ടെലിവിഷനും അരങ്ങ് വാഴുമ്പോഴും നാടകത്തിന് തിരശീല വീഴുന്നില്ല. കാരണം നാടകത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഒരു വിഭാഗം പുത്തന്‍ തലമുറയിലും ഉണ്ടെന്നതാണ് അതിന് കാരണം. ഒരിക്കലും തിരശ്ശീല വീഴാത്ത കലയാണ് നാടകമെന്ന് യുവ തലമുറയുടെ സാക്ഷ്യപ്പെടുത്തല്‍ അനുഗ്രഹമായത് നാടകത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്മാരെ. ആലുവ ടാസും ഓഡിയവും ചേര്‍ന്ന് നടത്തുന്ന നാടകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ഏകസ്വരത്തില്‍ നാടകത്തെ പിന്തുണച്ചത്. ‘നാടകം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്.
അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ സിനിമ വളര്‍ന്നപ്പോള്‍ മലയാള നാടകവേദി ഇത്തരം സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ മടിച്ചത് നാടകത്തിന്റെ വളര്‍ച്ചയേയും ബാധിച്ചു. അരങ്ങില്‍ യഥാര്‍ത്ഥ അഭിനയം കാഴ്ചവെക്കുന്ന നാടക നടികളെ അവജ്ഞയോടെ കാണുന്ന സമൂഹം സീരിയല്‍ സിനിമാ നടികളെ ആരാധനയോടെ കാണുന്നുവെന്നത് തെറ്റായ സന്ദേശമാണെന്ന് സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. പുതു തലമുറയെ ആകര്‍ഷിക്കുന്ന പ്രമേയങ്ങളും അവതരണ ശൈലികളും സ്വീകരിക്കാതിരുന്നതാണ് നാടകത്തിന് പ്രേക്ഷകര്‍ കുറഞ്ഞുവരാന്‍ കാരണമായത്.
ചാനലുകളില്‍ റേറ്റിംഗില്‍ മുന്‍ നിരയില്‍ നിന്ന സംഗീത പരിപാടികള്‍ പിന്നീട് പിന്‍ നിരയിലായത് സംവാദത്തില്‍ പങ്കെടുത്ത പല വിദ്യാര്‍ത്ഥിനികളും ചൂണ്ടികാട്ടി. കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ വരെ വ്യാപകമായിരുന്ന ഫുട്‌ബോളിനെ മറികടന്ന് ക്രിക്കറ്റിനെ പ്രചാരണത്തിലൂടെ പ്രിയങ്കരമാക്കിയതു പോലെ വാണിജ്യ താത്പര്യ ലോബിയാണ് നാടകത്തെ പിന്തള്ളാന്‍ ശ്രമിച്ചതെന്നും പലരും ചൂണ്ടികാട്ടി.
ആലുവയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എണ്‍പത് വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്.

 

LIVE NEWS - ONLINE

 • 1
  38 mins ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 2
  4 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 3
  5 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 4
  5 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 5
  6 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 6
  6 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 7
  6 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 8
  7 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 9
  7 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍