Friday, February 22nd, 2019

സ്വയം ഡ്രാഗണായി മാറിയ വ്യക്തി!…

ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിപ്പിച്ചു, നാവിന്റെ അറ്റം പിളര്‍ന്നു, ചെവികള്‍ രണ്ടും അറുത്തുമാറ്റി, തലയില്‍ കൊമ്പുകള്‍ സ്ഥാപിച്ചു

Published On:Mar 1, 2018 | 9:59 am

എച്ച്‌ഐവിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രാഗണായി മാറുക എന്നതായിരുന്നു ഈ മനുഷ്യന്റെ തീരുമാനം. കഥകളിലും മറ്റും വായിച്ച് കേട്ട് ഗ്രാഗണ്‍ രൂപം അങ്ങനെ ഇവ സ്വീകരിക്കുകയായിരുന്നു. കണ്ടാല്‍ പേടിപെടുത്തുന്ന രൂപമാണെങ്കിലും ഇവ ടിയാമറ്റ് മെഡൂസ തന്റെ മാറ്റത്തില്‍ സന്തുഷ്ടയാണ്.
പുരുഷനായാണ് ജനിച്ചതെങ്കിലും സ്ത്രീയായി ജീവിക്കാനായിരുന്നു ഇവയ്ക്ക് താല്‍പര്യം. തുടര്‍ന്ന് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തി സ്ത്രീയായി മാറി. അവിടുന്ന് മുതല്‍ ഇവയുടെ ജീവിതം മാറികയായിരുന്നു. താന്‍ എച്ച്‌ഐവി ബധിതനാണെന്ന് അറിഞ്ഞ ഇവ മനുഷ്യനായി മരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഇത്തരത്തില്‍ രൂപം മാറിയത്.
നിരന്തരമായി ശാസ്ത്രക്രിയകള്‍ ചെയ്താണ് ഇവ ഈ രൂപം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ ഇതിനായി ചെലവാക്കിയത്. ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിപ്പിച്ചു, നാവിന്റെ അറ്റം പിളര്‍ന്നു, ചെവികള്‍ രണ്ടും അറുത്തുമാറ്റി, തലയില്‍ കൊമ്പുകള്‍ സ്ഥാപിച്ചു, ഡ്രാഗണായി മാറി. മൂക്കിന് രൂപമാറ്റം വരുത്തി, കണ്ണുകള്‍ സ്ഥിരമായി പച്ചനിറമാക്കി മാറ്റി. അമേരിക്കയില്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്ന ആളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അന്ന് പേര്. സ്ത്രീയായി മാറിയപ്പോള്‍ ഇവ എന്ന പേര് സ്വീകരിച്ചു.
ജീവിതത്തില്‍ ഇതുപോലെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് താന്‍ ഈ പരീക്ഷണങ്ങള്‍ ശരീരത്തതില്‍ നടത്തിയതെന്ന് അവര്‍ പറയുന്നു. എയ്ഡ്‌സ് ബാധിച്ചതറിഞ്ഞ് മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും, എന്നാല്‍ ഭയന്ന് ജീവിക്കാനും മനുഷ്യനെ പോലെ മരിക്കാനും ആഗ്രഹമില്ലാത്തതിനാല്‍ ഡ്രാഗണ്‍ രൂപം സ്വീകരിച്ചു ഇവ പറയുന്നു. ജീവിതത്തില്‍ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവര്‍ പറയുന്നു. മനുഷ്യനില്‍ നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്ക് മാത്രം അറിയാവുന്ന കാരണങ്ങളും, ലക്ഷ്യങ്ങളുമുണ്ടെന്ന് ഇവയുടെ അഭിപ്രായം

LIVE NEWS - ONLINE

 • 1
  20 mins ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 2
  3 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 4
  5 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 5
  5 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 6
  7 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 7
  7 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 8
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

 • 9
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി