Monday, September 24th, 2018

മനസ് വര്‍ണത്തില്‍ ചാലിച്ച ലേഡി ഡോക്ടര്‍

        കോഴിക്കോട്: കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പുണ്ടെങ്കിലും ഡോ. സിമിഷെറിന്റെ മനസുമുഴുവന്‍ വര്‍ണങ്ങളുടെ മായിക ലോകമാണ്. ജോലിത്തരിക്കുകള്‍ക്കിടയിലും വര്‍ണങ്ങളുടെ ലോകത്ത് വിരാജിക്കുന്ന ഈ ഡോക്ടര്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഡോ. സിമി ഷെറിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഡ്യൂ ഡ്രോപ്‌സ്- വൈബ്രന്റ് കളേഴ്‌സ് ഓഫ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ 23 ചിത്രങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഓയില്‍, അക്രലിക് മാധ്യമങ്ങളില്‍ ഇവ തയാറാക്കിയിട്ടുള്ളത്. ചുമര്‍ചിത്രശൈലിയിലൊരുക്കിയ ഏതാനും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കോഴിക്കോട് കെഎംസിടി … Continue reading "മനസ് വര്‍ണത്തില്‍ ചാലിച്ച ലേഡി ഡോക്ടര്‍"

Published On:Mar 10, 2014 | 11:07 am

Simi Sherin Full

 

 

 

 

കോഴിക്കോട്: കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പുണ്ടെങ്കിലും ഡോ. സിമിഷെറിന്റെ മനസുമുഴുവന്‍ വര്‍ണങ്ങളുടെ മായിക ലോകമാണ്. ജോലിത്തരിക്കുകള്‍ക്കിടയിലും വര്‍ണങ്ങളുടെ ലോകത്ത് വിരാജിക്കുന്ന ഈ ഡോക്ടര്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഡോ. സിമി ഷെറിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഡ്യൂ ഡ്രോപ്‌സ്- വൈബ്രന്റ് കളേഴ്‌സ് ഓഫ് ലൈഫ് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ 23 ചിത്രങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്. ഓയില്‍, അക്രലിക് മാധ്യമങ്ങളില്‍ ഇവ തയാറാക്കിയിട്ടുള്ളത്. ചുമര്‍ചിത്രശൈലിയിലൊരുക്കിയ ഏതാനും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
കോഴിക്കോട് കെഎംസിടി ഡെന്റല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറാണ് പാലക്കാട് സ്വദേശിനിയായ സിമി. പ്രഥമ ഏകാംഗ പ്രദര്‍ശനമാണ് കോഴിക്കോട്ടേത്. ചിത്രകല ശാസ്ത്രീയമായി പരിശീലിച്ചിട്ടില്ലെന്നതും ഇവരെ വ്യത്യസ്തയാക്കുന്നു. കെഎംസിടി കോളജില്‍ തന്നെ അസിസ്റ്റന്റ് പ്രഫസറായ ഭര്‍ത്താവ് ഡോ. ഷെറിന്റെ പിന്തുണയാണ് ചിത്രരചനയില്‍ പ്രോത്സാഹനമാകുന്നതെന്ന് സിമി പറഞ്ഞു. വരയുടെ ലോകത്ത് പുത്തന്‍ ട്രന്റുകള്‍ തീര്‍ക്കാനാണ് ഈ പാലക്കാടു കാരിയുടെ നീക്കം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    10 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു