Thursday, September 20th, 2018

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ? ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

'ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക' ഡോക്ടര്‍ പോസ്റ്റില്‍ കുറിച്ചു

Published On:May 15, 2018 | 11:52 am

കഴിഞ്ഞ ദിവസം ദിവ്യ എന്ന വീട്ടമ്മ മരിച്ചത് കൊഞ്ചും, നാരങ്ങവെള്ളവും ഒരുമിച്ച് കഴിച്ചത് കൊണ്ടാണെന്ന് വാര്‍ത്തകള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ സത്യമുണ്ടോ. ഈ വിഷയത്തെക്കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ സോഷ്യല്‍ മീഡിയയില്‍ വശദീകരിച്ചിരിക്കുന്നു. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊഞ്ചും നരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ?
കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക് (Arsenic) 4 ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു. അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ.100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു.
അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍. 8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.
അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം. പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം.അമിതമായി മരിക്കുവാനോ മറ്റും ആര്‍സെനിക് ഒറ്റത്തവണ ഉപയോഗിച്ചാല്‍ ഛര്‍ദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.
ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    10 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല