Saturday, February 16th, 2019

പെരിഞ്ചാംകുട്ടി ഭൂസമരം: ഡോ പിവി രാജഗോപാല്‍ സത്യഗ്രഹമനുഷ്ഠിച്ചു

കണ്ണൂര്‍: പെരിഞ്ചാംകുട്ടി ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകത പരിഷത്ത് ദേശീയ അധ്യക്ഷനും പ്രമുഖ ഗാന്ധിയനുമായ ഡോ പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹമനുഷ്ഠിച്ചു. ഭൂരഹിതരായ നൂറ്റിയെഴുപതില്‍പരം ആദിവാസി ദളിത് കുടുംബങ്ങളെ അവര്‍ വസിച്ചിരുന്ന പെരിഞ്ചാംകുടിയില്‍ നിന്നും ബലം പ്രയോഗിച്ചു കുടിയൊഴിപ്പിച്ചിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി അവകാശപ്പെട്ട ഭൂമിക്കുവേണ്ടി അവര്‍ കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്തു വരികയാണ്. ഏകത പരിഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി ബാബുഅറക്കല്‍ നേതൃത്വം നല്‍കുന്ന സഹന സമരത്തിന് ഏകത പരിഷത് ഐക്യദാര്‍ഢ്യം … Continue reading "പെരിഞ്ചാംകുട്ടി ഭൂസമരം: ഡോ പിവി രാജഗോപാല്‍ സത്യഗ്രഹമനുഷ്ഠിച്ചു"

Published On:Aug 14, 2017 | 3:57 pm

കണ്ണൂര്‍: പെരിഞ്ചാംകുട്ടി ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകത പരിഷത്ത് ദേശീയ അധ്യക്ഷനും പ്രമുഖ ഗാന്ധിയനുമായ ഡോ പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹമനുഷ്ഠിച്ചു.
ഭൂരഹിതരായ നൂറ്റിയെഴുപതില്‍പരം ആദിവാസി ദളിത് കുടുംബങ്ങളെ അവര്‍ വസിച്ചിരുന്ന പെരിഞ്ചാംകുടിയില്‍ നിന്നും ബലം പ്രയോഗിച്ചു കുടിയൊഴിപ്പിച്ചിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി അവകാശപ്പെട്ട ഭൂമിക്കുവേണ്ടി അവര്‍ കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്തു വരികയാണ്.
ഏകത പരിഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി ബാബുഅറക്കല്‍ നേതൃത്വം നല്‍കുന്ന സഹന സമരത്തിന് ഏകത പരിഷത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡോ പി വി രാജഗോപാല്‍ നേരിട്ട് സമര പന്തലിലെത്തി സത്യാഗ്രഹം അനുഷ്ഠിച്ചത്. നിയമപരമായും രാഷ്ട്രീയമായും അവകാശ സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറുമായി ഡോ പി വി രാജഗോപാല്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
ഏകത പരിഷത് സംസ്ഥാന ഭാരവാഹികളായ വടക്കോട് മോനച്ചന്‍, സുരേഷ്‌ജോര്‍ജ്, പി.സതീഷ്‌കുമാര്‍, ജില്ലാപ്രസിഡന്റ് അര്‍ ഷൈജന്‍ ജോസഫ്, സ്ത്രീ ഏകത സംസ്ഥാന പ്രസിഡണ്ട് രമേശ്വരിയമ്മ, യുവ ഏകത സംസ്ഥാന സെക്രട്ടറി വരുണ്‍ ആലപ്പാട്ട്, സുനില്‍, സതീശന്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കാളികളായി.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    22 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്