Wednesday, July 17th, 2019

ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

സംസ്‌ക്കാരം നാളെ വൈകുന്നേരം നാലു മണിക്ക് കുറുപ്പുംപടിയില്‍ .

Published On:Apr 13, 2019 | 10:01 am

തിരു: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ക്രൈസ്തവ വേദശാസ്ത്ര പണ്ഡിതനുമായ ഡോ.ഡി. ബാബുപോള്‍ (78) അന്തരിച്ചു. കരള്‍, വൃക്ക രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12.10 ഓടെയിരുന്നു അന്ത്യം. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വീണ്ടും വഷളായതോടെ രണ്ട് ദിവസം മുമ്പ്് വെന്റിലേറ്ററിലേക്ക് മാറ്റി.
കേരളത്തിന്റെ വികസന സാംസ്‌കാരിക മേഖലകളില്‍ വലിയ ചലനങ്ങളുണ്ടാക്കിയ നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും അമരക്കാരനായിരുന്നു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 75 വരെ ഇടുക്കി ജില്ലാ കളക്ടറായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചു. സര്‍വീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാള്‍ ധനകാര്യ സെക്രട്ടറി പദവി വഹിച്ചു. കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1941ല്‍ എറണാകുളത്തെ കുറുപ്പംപടിയില്‍ ജനനിച്ച ബാബു പോള്‍ എംജിഎം ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യുസി കോളജ്, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. 1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു.
ബാബു പോളിന്റെ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 19-ാം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ഒരു യാത്രയുടെ ഓര്‍മകള്‍’ പുറത്തിറങ്ങിയത്. കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കേന്ദ്രത്തിലെ മുന്‍ വ്യോമയാന സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ. റോയി പോളാണ് ഏകസഹോദരന്‍. ഭാര്യ പരേതയായ നിര്‍മലാ പോള്‍. മക്കള്‍ചെറിയാന്‍ സി. പോള്‍ (ബംഗളുരു), മറിയം സി.പോള്‍. മരു

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  9 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  13 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  13 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  15 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ