Thursday, September 20th, 2018

ഉടമകള്‍ക്ക് അവരുടെ ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം..

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്

Published On:Jun 14, 2018 | 8:06 am

ഇനി ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആധാര്‍കാര്‍ഡ് അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഇതിന്റെ ബീറ്റാ പതിപ്പാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. അതിനാല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജാമായിട്ടില്ല.
ആധാര് കാര്‍ഡ് വാങ്ങിയതിന് ശേഷം ചേര്‍ത്തിട്ടുള്ളതും മാറ്റം വരുത്തിയതുമായ വിവരങ്ങള്‍. മേല്‍ വിലാസം, ജനനതീയ്യതി എന്നിവ സമയക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വളരെ എളുപ്പം ആധാര്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും, വിവധ സേവനങ്ങല്‍ ലഭ്യമാക്കുന്നതിനും മറ്റുമായുള്ള രേഖയായി സമര്‍പ്പിക്കാനും കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.
ഇതിനായി ചെയ്യേണ്ടത്
യുഐഡിഎഐ വെബ്‌സൈറ്റ് കയറി ‘aadhaar update history’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ ആധാര്‍ നമ്പറും, സെക്യൂരിറ്റി നല്‍കുക. അപ്പോള്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് വെബ്‌സൈറ്റില്‍ നല്‍കുക. തുടര്‍ന്ന് ഉടമകള്‍ക്ക് അപ്‌ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    25 mins ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 2
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    3 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    4 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    6 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    7 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു