Saturday, November 17th, 2018

മൗസിന്റെ സ്രഷ്ടാവ്‌ ഡൗ എങ്കല്‍ബര്‍ട്ട്‌ അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ്‌ ഡൗ എങ്കല്‍ബര്‍ട്ട്‌ അന്തരിച്ചു. 88 വയസ്സായിരുന്നു. എങ്കല്‍ബര്‍ട്ടിന്റെ മകള്‍ ക്രിസ്റ്റീന, ഇ മെയില്‍ സന്ദേശത്തിലാണ്‌ വിരം കാലിഫോര്‍ണിയയിലെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം അധികൃതരെ അറിയിച്ചത്‌. പിന്നീട്‌ മ്യൂസിയം അധികൃതരാണ്‌ മരണ വാര്‍ത്ത പുറത്ത്‌ വിട്ടത്‌. ഇന്റര്‍നെറ്റ്‌, ഇ മെയില്‍, വേര്‍ഡ്‌ പ്രോസ്സസര്‍ പ്രോഗ്രാം തുടങ്ങിയവക്കെല്ലാം ശാസ്‌ത്രലോകം എങ്കല്‍ബര്‍ട്ടിനോട്‌ കടപ്പെട്ടിരിക്കുന്നു. 1960 കളിലാണ്‌ എങ്കല്‍ബര്‍ട്ട്‌ മൗസ്‌ കണ്ടുപിടിക്കുന്നത്‌. പിന്നീട്‌ 1970 ല്‍ പേറ്റന്റും ലഭിച്ചു. മരക്കട്ടയില്‍ രണ്ട്‌ ലോഹ ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു … Continue reading "മൗസിന്റെ സ്രഷ്ടാവ്‌ ഡൗ എങ്കല്‍ബര്‍ട്ട്‌ അന്തരിച്ചു"

Published On:Jul 5, 2013 | 12:15 pm

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ്‌ ഡൗ എങ്കല്‍ബര്‍ട്ട്‌ അന്തരിച്ചു. 88 വയസ്സായിരുന്നു. എങ്കല്‍ബര്‍ട്ടിന്റെ മകള്‍ ക്രിസ്റ്റീന, ഇ മെയില്‍ സന്ദേശത്തിലാണ്‌ വിരം കാലിഫോര്‍ണിയയിലെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം അധികൃതരെ അറിയിച്ചത്‌. പിന്നീട്‌ മ്യൂസിയം അധികൃതരാണ്‌ മരണ വാര്‍ത്ത പുറത്ത്‌ വിട്ടത്‌. ഇന്റര്‍നെറ്റ്‌, ഇ മെയില്‍, വേര്‍ഡ്‌ പ്രോസ്സസര്‍ പ്രോഗ്രാം തുടങ്ങിയവക്കെല്ലാം ശാസ്‌ത്രലോകം എങ്കല്‍ബര്‍ട്ടിനോട്‌ കടപ്പെട്ടിരിക്കുന്നു. 1960 കളിലാണ്‌ എങ്കല്‍ബര്‍ട്ട്‌ മൗസ്‌ കണ്ടുപിടിക്കുന്നത്‌. പിന്നീട്‌ 1970 ല്‍ പേറ്റന്റും ലഭിച്ചു. മരക്കട്ടയില്‍ രണ്ട്‌ ലോഹ ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു ലളിത ഉപകരണം മാത്രമായിരുന്നു അന്ന്‌ കമ്പ്യൂട്ടര്‍ മൗസ്‌. സ്വന്തമായി ഓഗ്മെന്റേഷന്‍ റിസര്‍ച്ച്‌ സെന്റര്‍ എന്നൊരു സ്ഥാപനവും എങ്കല്‍ബര്‍ട്ട്‌ നടത്തിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിച്ച്‌ മള്‍ട്ടിപ്പിള്‍ വിന്‍ഡോസിലും നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. എങ്കല്‍ബര്‍ട്ടിന്റെ ഓഗ്മെന്റേഷന്‍ റിസര്‍ച്ച്‌ സെന്റര്‍, ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പനെറ്റ്‌ വികസിപ്പിക്കുന്നതിലും മുഖ്യ പങ്ക്‌ വഹിച്ചു. മനുഷ്യ ബുദ്ധിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക്‌ വേണ്ടിയാണ്‌ തന്റെ പരീക്ഷണങ്ങള്‍ എന്ന്‌ എങ്കല്‍ബര്‍ട്ട്‌ പിന്നീട്‌ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    5 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    21 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു