Saturday, November 17th, 2018

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്!..

ഇത് ആരോഗ്യത്തിന് ഒരുപാട് ദോഷം ചെയ്യും

Published On:Feb 16, 2018 | 9:47 am

നല്ല ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് വെള്ളം. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് ആയുര്‍വേദം പറയുന്നത്.
ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ ആഹാരത്തിന് ശേഷം അരമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം വെള്ളം കുടിക്കാവൂ. നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ആമാശയത്തിലാണ്. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ ജഠരാഗ്നി ഉണ്ടാകും. ഇത് ദഹന പ്രക്രിയയുടെ ഭാഗമാണ്. അതിനാല്‍ തന്നെ ഈ സമയത്ത് വെള്ളം കുടിച്ചാല്‍ ദഹനപ്രക്രിയ നടക്കാതിരിക്കുന്നു. ഭക്ഷണം ദഹിക്കാതെ വരുമ്പോള്‍ ഇത് വയറിന് അസുഖമുണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കാതെ അരമണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

LIVE NEWS - ONLINE

  • 1
    8 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    8 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    12 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    16 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    17 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു