Monday, July 22nd, 2019

റെക്കോര്‍ഡിലും കൂളായി

          പരസ്യവരുമാനത്തില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിക്ക് റെക്കോര്‍ഡ് നേട്ടം. വര്‍ഷം 25 കോടി രൂപക്കാണ് ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്പാര്‍ത്തന്‍ സ്‌പോര്‍ട്‌സുമായി മാത്രം ധോണിയുടെ കരാര്‍. സ്പാര്‍ത്തന്‍ സ്‌പോര്‍ട്‌സുമായുണ്ടാക്കിയ കരാര്‍ പ്രകാരം വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ റോയല്‍റ്റിക്കുപുറമെ കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരിയും ധോണിക്ക് ലഭിക്കും. ഇത് 18 കോടിക്കു മുകളില്‍വരും. വെസ്റ്റ് ഇന്‍ഡീസില്‍ സ്പാര്‍ത്തന്‍ ബാറ്റുമായാണ് ധോണിയുടെ പടയൊരുക്കം. ഇതു കൂടാതെ ധോണിയുടെ ബാറ്റിനു പിറകില്‍ പേരുവരാന്‍ ആമിറ്റി യൂണിവാഴ്‌സിറ്റി മുടക്കുന്നത് ആറുകോടി. നേരത്തെ … Continue reading "റെക്കോര്‍ഡിലും കൂളായി"

Published On:Dec 4, 2013 | 11:42 am

MS Dhoni Full

 

 

 

 

 

പരസ്യവരുമാനത്തില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിക്ക് റെക്കോര്‍ഡ് നേട്ടം. വര്‍ഷം 25 കോടി രൂപക്കാണ് ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്പാര്‍ത്തന്‍ സ്‌പോര്‍ട്‌സുമായി മാത്രം ധോണിയുടെ കരാര്‍. സ്പാര്‍ത്തന്‍ സ്‌പോര്‍ട്‌സുമായുണ്ടാക്കിയ കരാര്‍ പ്രകാരം വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ റോയല്‍റ്റിക്കുപുറമെ കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരിയും ധോണിക്ക് ലഭിക്കും. ഇത് 18 കോടിക്കു മുകളില്‍വരും. വെസ്റ്റ് ഇന്‍ഡീസില്‍ സ്പാര്‍ത്തന്‍ ബാറ്റുമായാണ് ധോണിയുടെ പടയൊരുക്കം. ഇതു കൂടാതെ ധോണിയുടെ ബാറ്റിനു പിറകില്‍ പേരുവരാന്‍ ആമിറ്റി യൂണിവാഴ്‌സിറ്റി മുടക്കുന്നത് ആറുകോടി. നേരത്തെ റീബോക്കുമായായിരുന്നു ധോണിയുടെ കരാര്‍. ഇത് ഇന്ത്യ, ഓസ്‌ട്രേലിയ പര്യടനത്തോടെ അവസാനിച്ചു. അതേസമയം, ധോണി റീബോക്കുമായുള്ള ഫൂട്ട്‌വെയര്‍. അപ്പാരല്‍ കരാര്‍ തുടരും. എം.ആര്‍.എഫുമായി വര്‍ഷങ്ങള്‍ നീണ്ട കരാറിനുശേഷം സച്ചില്‍തെണ്ടുല്‍ക്കര്‍ 2009ല്‍ അഡിഡാസുമായി ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പിലേര്‍പ്പെട്ടത് നാലുകോടിയുടെ വാര്‍ഷിക കരാറിലായിരുന്നു. ഈവര്‍ഷം ആദ്യം വിരാട് കോഹ്‌ലിയുടെ എംആര്‍.എഫുമായുള്ള ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ആറര കോടി രൂപയുടേതും. ഏതായാലും ക്യാപ്റ്റന്‍ കൂള്‍ കൂളായി തന്നെ സമ്പന്നനാവുകയാണ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    14 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു