Tuesday, July 16th, 2019

ലോണെടുത്ത കാറിന് തിരിച്ചടവ് വേണ്ട ; പരസ്യം പതിച്ചാല്‍ മതി

ന്യഡല്‍ഹി : പുതിയ കാറിന് ലോണെടുത്തവര്‍ ഇനി തിരിച്ചടവിന് വിയര്‍ക്കേണ്ട. കാറിനു പുറത്ത് പരസ്യം വെക്കാന്‍ അനുവദിച്ചാല്‍ മതി. ബാക്കി കാര്യം അഡ്വര്‍ടൈസിംഗ് കമ്പനി നോക്കിക്കൊള്ളും. പക്ഷെ, ആറു ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്കേ ഈ സ്‌കീം ബാധകമാകുകയുള്ളൂവെന്ന് മാത്രം. പൂനെ ആസ്ഥാനമായുള്ള ഡ്രീമേര്‍സ് മീഡിയ ആന്റ് ആഡ്വര്‍ടൈസേര്‍സ് ആണ് കൗതുകകരവും കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള ചെറിയ വരുമാനക്കാര്‍ക്ക് സഹായകവുമായ സ്‌കീം പ്രഖ്യാപിച്ചത്. ആറു ലക്ഷം രൂപ വരെ വിലയുള്ള കാര്‍ അഞ്ചു വര്‍ഷത്തേക്ക് ലോണെടുത്ത് … Continue reading "ലോണെടുത്ത കാറിന് തിരിച്ചടവ് വേണ്ട ; പരസ്യം പതിച്ചാല്‍ മതി"

Published On:Jul 11, 2013 | 9:24 am

CAR-ADVTന്യഡല്‍ഹി : പുതിയ കാറിന് ലോണെടുത്തവര്‍ ഇനി തിരിച്ചടവിന് വിയര്‍ക്കേണ്ട. കാറിനു പുറത്ത് പരസ്യം വെക്കാന്‍ അനുവദിച്ചാല്‍ മതി. ബാക്കി കാര്യം അഡ്വര്‍ടൈസിംഗ് കമ്പനി നോക്കിക്കൊള്ളും. പക്ഷെ, ആറു ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്കേ ഈ സ്‌കീം ബാധകമാകുകയുള്ളൂവെന്ന് മാത്രം. പൂനെ ആസ്ഥാനമായുള്ള ഡ്രീമേര്‍സ് മീഡിയ ആന്റ് ആഡ്വര്‍ടൈസേര്‍സ് ആണ് കൗതുകകരവും കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള ചെറിയ വരുമാനക്കാര്‍ക്ക് സഹായകവുമായ സ്‌കീം പ്രഖ്യാപിച്ചത്.
ആറു ലക്ഷം രൂപ വരെ വിലയുള്ള കാര്‍ അഞ്ചു വര്‍ഷത്തേക്ക് ലോണെടുത്ത് വാങ്ങുന്നവര്‍ കാറില്‍ പരസ്യം പതിക്കാന്‍ അനുവദിച്ചാല്‍ ആദ്യത്തെ മൂന്നു വര്‍ഷത്തെ മാസത്തവണ പരസ്യ കമ്പനി നോക്കികക്കൊള്ളുമെന്നാണ് സ്‌കീം. ബാക്കിയുള്ള രണ്ട് വര്‍ഷത്തെ ഇ എം ഐ ഉടമ തന്നെ അടക്കണം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കാറിന് മുകളില്‍ വിനൈല്‍ സ്റ്റിക്കറില്‍ പതിച്ചിരിക്കുന്ന പരസ്യം എടുത്തു മാറ്റും. പ്രധാനപ്പെട്ട മറ്റൊരു നിബന്ധന കാര്‍ ഒരു ദിവസം ചുരുങ്ങിയത് അമ്പത് കിലോമീറ്ററോ മാസത്തില്‍ 1500 കിലോമീറ്ററോ ഓടിയിരിക്കണം.
ഡല്‍ഹിയെയാണ് കമ്പനി ആദ്യ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. പിന്നീട് രാജ്യത്തെ എല്ലാ പ്രധാന നരഗങ്ങളിലും മറ്റ് രണ്ടാംനിര പട്ടണങ്ങളിലും അടുത്തവര്‍ഷത്തോടെ സ്‌കീം നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ 15000 കാറുകള്‍ ഇത്തരത്തില്‍ നിരത്തിലിറങ്ങുമെന്നും അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഇത് ഒരു ലക്ഷം കവിയുമെന്നും കമ്പനി കണക്കുകൂട്ടുന്നു. 150 കോടിയുടെ പരസ്യവരുമാനമാണ് ആദ്യവര്‍ഷം കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 2
    7 mins ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 3
    24 mins ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    3 hours ago

    ധോണി വിരമിക്കുമോ ?

  • 5
    3 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 6
    3 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 7
    3 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 8
    3 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 9
    3 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം