Thursday, April 25th, 2019

ഡോക്‌ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനികസന്നാഹം

ഇന്ത്യന്‍ പോസ്റ്റില്‍ നിന്നും 80 മീറ്റര്‍ അകലെ ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്.

Published On:Jan 18, 2018 | 10:03 am

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന തര്‍ക്ക പ്രദേശമായ ഡോക്‌ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനികസന്നാഹം ഒരുങ്ങുന്നു. പുതുതായി പുറത്തുവന്ന ഉപഗ്രഹദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് 70 ദിവസത്തോളം ഇരുരാജ്യത്തിന്റെ സൈന്യവും മുഖാമുഖം വന്നിരുന്നു.
ലഭ്യമാകുന്നതില്‍ ഏറ്റവും വ്യക്തമായ ഉപഗ്രഹ ചിത്രത്തില്‍ ഇന്ത്യന്‍ പോസ്റ്റില്‍ നിന്നും 80 മീറ്റര്‍ അകലെ ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. പത്തു കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് ചിത്രത്തില്‍ സൂചിപ്പിക്കുന്നത്. വരിവരിയായി ആയുധസജ്ജമായ വാഹനങ്ങള്‍കിടക്കുന്നതും .ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയിലാണ് ചൈനയുടെ പടയോരുക്കം നടത്തുന്നത്. ഇവിടെ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ മുഖാമുഖം എത്തിയത്.
എന്നാല്‍, ചൈന കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് താത്കാലികമായി നിര്‍മ്മിച്ചതാണ് ഇതെന്നാണ് രാജ്യത്തിന്റെ വാദം. ശൈത്യകാലമായതതിനാല്‍ അവിടെ സൈന്യമില്ലെങ്കിലും അവിടെ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    52 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    52 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു