Wednesday, November 14th, 2018

തെരുവുനായ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു

പത്തനംതിട്ട: നിരണം വടക്കുഭാഗത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് തെരുവുനായകള്‍ കടിച്ചുകൊന്നത്. ഒരാടിന്റെ അവസ്ഥ ഗുരുതരമാണ്. പനച്ചമൂട് ജംക്ഷനു സമീപമുള്ള വീടുകളില്‍ ഇന്നലെ പാതിരാത്രിക്കുശേഷം തെരുവുനായകള്‍ സംഘടിച്ചെത്തി രണ്ടു വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെ ആക്രമിച്ചത്. തോണ്ടപുറത്ത് അബ്ബാസിന്റെയും വാത്തുതറ ഷാജിയുടെ വീട്ടിലെ ആടുകളാണ് ചത്തത്. വെളുപ്പിനു പള്ളിയില്‍ പോകുന്നതിനു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണു വിവരം അറിയുന്നത്. കൂട് പൊളിഞ്ഞുകിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രണ്ടു മാസം … Continue reading "തെരുവുനായ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു"

Published On:Jul 7, 2018 | 8:03 am

പത്തനംതിട്ട: നിരണം വടക്കുഭാഗത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് തെരുവുനായകള്‍ കടിച്ചുകൊന്നത്. ഒരാടിന്റെ അവസ്ഥ ഗുരുതരമാണ്. പനച്ചമൂട് ജംക്ഷനു സമീപമുള്ള വീടുകളില്‍ ഇന്നലെ പാതിരാത്രിക്കുശേഷം തെരുവുനായകള്‍ സംഘടിച്ചെത്തി രണ്ടു വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെ ആക്രമിച്ചത്. തോണ്ടപുറത്ത് അബ്ബാസിന്റെയും വാത്തുതറ ഷാജിയുടെ വീട്ടിലെ ആടുകളാണ് ചത്തത്. വെളുപ്പിനു പള്ളിയില്‍ പോകുന്നതിനു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണു വിവരം അറിയുന്നത്. കൂട് പൊളിഞ്ഞുകിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രണ്ടു മാസം മുന്‍പും ഇതേ ഭാഗത്തു രണ്ടു വീടുകളിലെ രണ്ട് ആടുകളെ നായകള്‍ കൊന്നിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    9 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി