Tuesday, September 25th, 2018

ട്രാഫിക്‌ നിയമങ്ങളുമായി ഒരു സിനിമ

തൃശൂര്‍: വാഹനാപകടങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനായി തൃശൂര്‍ സിറ്റി പോലീസ്‌ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കുന്നു. നിര്‍മാണത്തിലും അഭിനയത്തിലും കാക്കി സ്‌പര്‍ശവുമായി എത്തുന്ന ‘കണ്ണീര്‍ കിരണങ്ങള്‍’ എന്ന ഡോക്യുമെന്ററി ഉടന്‍ പ്രദര്‍ശനത്തിനെത്തും. റോഡപകടങ്ങള്‍ കുറക്കാമെന്നതാണ്‌ ചിത്രത്തിന്റെ സന്ദേശം. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്‌. ചിത്രത്തിന്റെ സംവിധായകനാണ്‌ ജോബി. ഓട്ടോ െ്രെഡവറായ ജോബി ചിത്രത്തിലെ പോലീസല്ലാത്ത ഏക കാക്കിസാന്നിധ്യം. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ പി വിജയനാണ്‌ കണ്ണീര്‍ കിരണങ്ങളുടെ കഥ, തിരക്കഥ തൃശൂര്‍ റെയ്‌ഞ്ച്‌ ഐ … Continue reading "ട്രാഫിക്‌ നിയമങ്ങളുമായി ഒരു സിനിമ"

Published On:Apr 30, 2013 | 12:16 pm

traffic film fullതൃശൂര്‍: വാഹനാപകടങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനായി തൃശൂര്‍ സിറ്റി പോലീസ്‌ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കുന്നു. നിര്‍മാണത്തിലും അഭിനയത്തിലും കാക്കി സ്‌പര്‍ശവുമായി എത്തുന്ന ‘കണ്ണീര്‍ കിരണങ്ങള്‍’ എന്ന ഡോക്യുമെന്ററി ഉടന്‍ പ്രദര്‍ശനത്തിനെത്തും. റോഡപകടങ്ങള്‍ കുറക്കാമെന്നതാണ്‌ ചിത്രത്തിന്റെ സന്ദേശം. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്‌. ചിത്രത്തിന്റെ സംവിധായകനാണ്‌ ജോബി. ഓട്ടോ െ്രെഡവറായ ജോബി ചിത്രത്തിലെ പോലീസല്ലാത്ത ഏക കാക്കിസാന്നിധ്യം. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ പി വിജയനാണ്‌ കണ്ണീര്‍ കിരണങ്ങളുടെ കഥ, തിരക്കഥ തൃശൂര്‍ റെയ്‌ഞ്ച്‌ ഐ ജി എസ്‌ ഗോപിനാഥിന്റെതാണ്‌, സംഭാഷണം തൃശൂര്‍ ഈസ്റ്റ്‌ സി ഐ ടി ആര്‍ സന്തോഷ്‌, ഈസ്റ്റ്‌ എസ ്‌ഐ ബെന്നി ജേക്കബ്‌ എന്നിവരാണ്‌, ഗാനരചന ഒല്ലൂര്‍ സി ഐ എന്‍.കെ. സുരേന്ദ്രന്‍. അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓഫ്‌ പോലീസ്‌ സി എസ്‌. ഷാഹുല്‍ ഹമീദ്‌ അവതാരകന്‍, കോഴിക്കോട്‌ സി ഐ പി എസ്‌ സുരേഷ്‌ ആലാപനം. റോഡിലിറങ്ങുന്നവരും െ്രെഡവര്‍മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡ്‌ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചിത്രം പ്രതിപാദിക്കുന്നു. ഹെല്‍മറ്റിന്റെയും സീറ്റ്‌ ബെല്‍റ്റിന്റെയും ആവകശ്യകതകള്‍ മുതല്‍ ഫൈനടക്കേണ്ടുന്ന കാര്യങ്ങളെന്തൊക്കെ എന്നുവരെ ചിത്രം പറഞ്ഞുതരും.

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു