Thursday, July 18th, 2019

ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം

സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സക്കെത്തുന്ന നിര്‍ധന രോഗികളുടെ ദുരിതം ഇന്ന് മുതല്‍ വര്‍ധിക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലാണ്. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ ജോലി സമയം വൈകീട്ട് ആറുമണിവരെയാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ നിലവിലുള്ളവരെക്കൊണ്ട് മാത്രം വൈകീട്ട് വരെ ജോലിചെയ്യിക്കുന്നതിലുള്ള പ്രതിഷേധം സംസ്ഥാനത്തെ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മെഡിക്കല്‍ കോളേജില്‍ സമരമില്ലെങ്കിലും ജില്ലാ ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്തവര്‍ … Continue reading "ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം"

Published On:Apr 13, 2018 | 1:28 pm

സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സക്കെത്തുന്ന നിര്‍ധന രോഗികളുടെ ദുരിതം ഇന്ന് മുതല്‍ വര്‍ധിക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലാണ്. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ ജോലി സമയം വൈകീട്ട് ആറുമണിവരെയാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ നിലവിലുള്ളവരെക്കൊണ്ട് മാത്രം വൈകീട്ട് വരെ ജോലിചെയ്യിക്കുന്നതിലുള്ള പ്രതിഷേധം സംസ്ഥാനത്തെ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മെഡിക്കല്‍ കോളേജില്‍ സമരമില്ലെങ്കിലും ജില്ലാ ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്തവര്‍ മെഡിക്കല്‍ കോളേജില്‍ എത്തുമെന്നതിനാല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെയും സമരം ബാധിക്കും. നൂറുകണക്കിന് നിര്‍ധന രോഗികളാണ് ജില്ലാ, താലൂക്ക് ആശുപത്രികളിലെ വിവിധ ഒ പികളില്‍ ദിവസവും എത്തുന്നത്. ചികിത്സയോടൊപ്പം മരുന്നും സൗജന്യമായി ലഭിക്കുമെന്നതുകൊണ്ടാണ് ഒ പി സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാകുന്നത്. സമരം മൂലം ഒ പി പ്രവര്‍ത്തനങ്ങള്‍ നിലക്കുമെന്നതിനാല്‍ ഭീമമായ തുക നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകും. സമരത്തില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ ഉറപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം എല്ലാ രോഗികള്‍ക്കും ലഭിക്കില്ല. 18ന്് ശേഷം കിടത്തി ചികിത്സയും ഒഴിവാക്കുന്നതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് കൊയ്ത്താക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 171 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. ഇതോടെ ഒരു ഡോക്ടറുടെ സ്ഥാനത്ത് മൂന്ന് ഡോക്ടര്‍മാരാവുകയും ജോലിസമയം 6മണിവരെയാവുകയുമായിരുന്നു. മുന്‍കാലങ്ങളില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ രോഗികള്‍ക്കുണ്ടായ ദുരിതം ഏറെയായിരുന്നു. എത്രയും വേഗം ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്നും സമരത്തെ ശക്തമായി നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഡോക്ടര്‍മാരുമായി സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം വേണമെന്ന് ജനം അഭിപ്രായപ്പെടുന്നുണ്ട്്. സംസ്ഥാനത്തെ ഡോക്ടര്‍മാരില്ലാത്ത ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് വൈകീട്ട് വരെ ഇവരുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സൗകര്യമൊരുക്കുകയും വേണം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    4 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം