Monday, November 19th, 2018

ഡോക്ടറുടെ വീട്ടില്‍ മോഷണം യുവാവ് പിടിയില്‍

മാവേലിക്കര: ഡോക്ടറുടെ വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ യുവാവ് പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ തിട്ടയില്‍ തെക്കതില്‍ വിഷ്ണുവി (19) നെയാണ് കുറത്തികാട് എസ്‌ഐ അജീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കറ്റാനത്ത് ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്താനായി എത്തിയതായിരുന്നു ഇയാള്‍. ഒപ്പമുണ്ടായിരുന്ന ശരത് എന്നയാള്‍ ഓടിരക്ഷപെട്ടു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇരുവരും. കൊല്ലത്തു നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും കറ്റാനം കോയിക്കല്‍ ചന്തയില്‍ എത്തിയത്. പുലര്‍ച്ചെ പട്രോളിംഗിനെത്തിയ പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു പിടിയിലാവുകയായിരുന്നു. എട്ടോളം … Continue reading "ഡോക്ടറുടെ വീട്ടില്‍ മോഷണം യുവാവ് പിടിയില്‍"

Published On:Oct 16, 2013 | 2:38 pm

മാവേലിക്കര: ഡോക്ടറുടെ വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ യുവാവ് പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ തിട്ടയില്‍ തെക്കതില്‍ വിഷ്ണുവി (19) നെയാണ് കുറത്തികാട് എസ്‌ഐ അജീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കറ്റാനത്ത് ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്താനായി എത്തിയതായിരുന്നു ഇയാള്‍. ഒപ്പമുണ്ടായിരുന്ന ശരത് എന്നയാള്‍ ഓടിരക്ഷപെട്ടു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇരുവരും. കൊല്ലത്തു നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും കറ്റാനം കോയിക്കല്‍ ചന്തയില്‍ എത്തിയത്. പുലര്‍ച്ചെ പട്രോളിംഗിനെത്തിയ പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു പിടിയിലാവുകയായിരുന്നു. എട്ടോളം ബൈക്ക് മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണു. കൊല്ലം, കൊട്ടിയം, പാരിപ്പള്ളി തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ നിരവധി കേസുകളുണ്ട്. എട്ടുമാസം മുമ്പ് ബൈക്ക് മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇറങ്ങിയ വിഷ്ണുവും സംഘവും മോഷ്ടിക്കുന്ന ബൈക്കുകളില്‍ കറങ്ങി നിരവധി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    18 mins ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 2
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 3
    6 hours ago

    ശബരിമല കത്തിക്കരുത്

  • 4
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 8
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 9
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍