Monday, July 15th, 2019

ഡോക്ടറുടെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മകന്‍ അറസ്റ്റില്‍. ഓടംപള്ളി ലെയ്‌നില്‍ അരക്കനാട് എസ്ആര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന മട്ടമ്മല്‍ ഡോ. മരിയ ഗ്രേസി(64) യുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ജോസ് പ്രദീപ് (35) ആണ് അറസ്റ്റിലായത്. സ്വാഭാവിക മരണമാണെന്നാണ് ആദ്യം എല്ലാവരും കരുതിയെതങ്കിലും പരിശോധിച്ച ഡോക്ടര്‍മാരുടെ സംശയ പ്രകാരം പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ അഞ്ചാം തീയതിയാണു ഡോക്ടറെ മരിച്ച നിലയില്‍ പനയപ്പിള്ളിയിലെ … Continue reading "ഡോക്ടറുടെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍"

Published On:Aug 10, 2018 | 8:00 am

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മകന്‍ അറസ്റ്റില്‍. ഓടംപള്ളി ലെയ്‌നില്‍ അരക്കനാട് എസ്ആര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന മട്ടമ്മല്‍ ഡോ. മരിയ ഗ്രേസി(64) യുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ജോസ് പ്രദീപ് (35) ആണ് അറസ്റ്റിലായത്. സ്വാഭാവിക മരണമാണെന്നാണ് ആദ്യം എല്ലാവരും കരുതിയെതങ്കിലും പരിശോധിച്ച ഡോക്ടര്‍മാരുടെ സംശയ പ്രകാരം പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ അഞ്ചാം തീയതിയാണു ഡോക്ടറെ മരിച്ച നിലയില്‍ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാ!ര്‍ നല്‍കിയ സൂചനപ്രകാരമാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. മകനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്വത്ത്തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരികാവയവങ്ങളിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ