മരുന്ന് കുറിപ്പടി വലിയ അക്ഷരത്തില്‍ എഴുതുന്നത് ഉറപ്പാക്കണം

Published:June 6, 2016

 

Doctor Writing Proscription Full

 

 
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ തന്നെ എഴുതുന്നുവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സിക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മിക്ക ശിശുരോഗ വിദഗ്ധരും വൈകീട്ടാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ഈ സമയങ്ങളില്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളിലും മറ്റും ജീവന്‍ രക്ഷാമരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് ഫാര്‍മസി യോഗ്യതയില്ലാത്തവരാണ്. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ മരുന്ന് മാറി നല്‍കുന്നതും ഡോക്ടര്‍മാര്‍ തന്നെ. കൂടിയ അളവില്‍ മരുന്ന് കുറിച്ച് നല്‍കുന്നതുമായ സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ്. യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിധം വെള്ള ഓവര്‍ കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഔഷധ മേഖലയില്‍ നിയമവിരുദ്ധ വിപണനമാണ് നടക്കുന്നതെന്നും കമ്മീഷന്‍ വിലയിരുത്തി. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം അലംഭാവം കാണിക്കുകയാണ്. കേരള ഫാര്‍മസിസ്റ്റ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജുനൈസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഉത്തരവ്. എന്നാല്‍ ഔഷധമേഖലയിലെ നീതിനിഷേധത്തിനും അഴിമതിക്കുമെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപ്പിടിച്ച് പ്രതികളാക്കുന്ന പ്രവണതയാണ് സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗത്തിന്റെതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 16000 ഔഷധ വിപണന ശാലകളില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണ്. നാലുവര്‍ഷമായി പരിശോധനകളൊന്നും നടത്താത്ത 5000 ഔഷധ വില്‍പ്പന ശാലകള്‍ കേരളത്തിലുണ്ടെന്ന് കേരള ഫാര്‍മ സിസ്റ്റ് ഓര്‍ഗനൈസേഷന്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ ഉദ്യോഗസ്ഥര്‍ക്ക് വലുത് കൈക്കൂലിയാണെന്നും ആരോഗ്യ മന്ത്രി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.