Saturday, February 23rd, 2019

തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ വിപുലമായ ഒരുക്കങ്ങള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലലം തുങ്ങുന്നതോടെ പമ്പയില്‍ വിപുലമായ സൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഇതു പ്രകാരം ശബരിമലയിലും പന്തളത്തുമുള്ള ശൗചാലയങ്ങള്‍ സൗജന്യമായി തുറന്ന് നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഭാഗങ്ങളില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം 10 ന് മുമ്പ് പൂര്‍ത്തിയാക്കും. അപ്പം, അരവണ എന്നിവ ആവശ്യത്തിന് ശേഖരിക്കും. വൃശ്ചികം ഒന്നിന് പമ്പയിലെ ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി … Continue reading "തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ വിപുലമായ ഒരുക്കങ്ങള്‍"

Published On:Oct 25, 2013 | 2:38 pm

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലലം തുങ്ങുന്നതോടെ പമ്പയില്‍ വിപുലമായ സൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഇതു പ്രകാരം ശബരിമലയിലും പന്തളത്തുമുള്ള ശൗചാലയങ്ങള്‍ സൗജന്യമായി തുറന്ന് നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഭാഗങ്ങളില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം 10 ന് മുമ്പ് പൂര്‍ത്തിയാക്കും. അപ്പം, അരവണ എന്നിവ ആവശ്യത്തിന് ശേഖരിക്കും. വൃശ്ചികം ഒന്നിന് പമ്പയിലെ ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും.15 മുതല്‍ അപ്പാച്ചിമേട്, നീലിമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിക്കും. ഒരേ സമയം എട്ട് ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. 12 ഓക്‌സിജന്‍ പാര്‍ലറുകളും നാല് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും 12 ആംബുലന്‍സുകളും സജ്ജമാക്കും. ശബരിമലയിലും പമ്പയിലും കേരളാ പോലീസിനെ കൂടാതെ കേന്ദ്രസേനയെയും വിന്യസിക്കും. സുഖദര്‍ശനം ഉറപ്പുനല്‍കുന്ന വെര്‍ച്വല്‍ ക്യൂ പദ്ധതിയില്‍ ഇത്തവണ ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സന്നിധാനത്ത് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കും. ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1.6 കോടി രൂപ ഗ്രാന്റായി മന്ത്രിസഭ അനുവദിച്ചു. ആരോഗ്യ വകുപ്പിന് 75 ലക്ഷം രൂപ അനുവദിച്ചു.തീര്‍ഥാടനം തുടങ്ങുന്നതിന് മുമ്പായി റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. ജനങ്ങളുടെ പരാതി അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കും.

LIVE NEWS - ONLINE

 • 1
  2 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  5 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  6 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  8 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  10 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  10 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം