Saturday, January 19th, 2019

ഡിവോസിലേക്ക് നീങ്ങുന്ന പിണക്കങ്ങള്‍

    കുടുംബ ബന്ധത്തെ ഇന്ന് ഏറെ പിടിച്ചുലക്കുന്ന പ്രവണതയാണ് ഡിവോസ്. ചെറിയ പിണക്കങ്ങളാണ് അവസാനം കുടുംബം വേര്‍പിരിയുന്നതിലേക്ക് പോലും എത്തുന്നത്. ഇങ്ങനെ വേര്‍ പിരിയുമ്പോള്‍ ഒറ്റപ്പെടുന്നത് നമ്മുടെ മക്കളാണ്. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍. വിദ്യാസമ്പന്നരായ മാതാപിതാക്കളാണ് പലപ്പോഴും വിവാഹമോചനം നേടുന്നവരിലധികവും. ചെറിയ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിക്കുന്നത്. ദിനംപ്രതി വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യപങ്കാണുള്ളത്. ബലിയാടുകളാകുന്നത് മക്കളും. കുഞ്ഞുമനസുകളുടെ നൊമ്പരങ്ങള്‍ അറിയാതെയുള്ള ജീവിതം രണ്ട് വ്യക്തികള്‍ മാത്രമല്ല രണ്ടു … Continue reading "ഡിവോസിലേക്ക് നീങ്ങുന്ന പിണക്കങ്ങള്‍"

Published On:Sep 30, 2013 | 7:00 pm

Divorce Full

 

 
കുടുംബ ബന്ധത്തെ ഇന്ന് ഏറെ പിടിച്ചുലക്കുന്ന പ്രവണതയാണ് ഡിവോസ്. ചെറിയ പിണക്കങ്ങളാണ് അവസാനം കുടുംബം വേര്‍പിരിയുന്നതിലേക്ക് പോലും എത്തുന്നത്. ഇങ്ങനെ വേര്‍ പിരിയുമ്പോള്‍ ഒറ്റപ്പെടുന്നത് നമ്മുടെ മക്കളാണ്.
നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍. വിദ്യാസമ്പന്നരായ മാതാപിതാക്കളാണ് പലപ്പോഴും വിവാഹമോചനം നേടുന്നവരിലധികവും.
ചെറിയ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിക്കുന്നത്. ദിനംപ്രതി വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യപങ്കാണുള്ളത്. ബലിയാടുകളാകുന്നത് മക്കളും. കുഞ്ഞുമനസുകളുടെ നൊമ്പരങ്ങള്‍ അറിയാതെയുള്ള ജീവിതം രണ്ട് വ്യക്തികള്‍ മാത്രമല്ല രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പാണ് തകര്‍ക്കുന്നത്.
ഭാര്യയ്ക്ക് സൗന്ദര്യമില്ല, ഭര്‍ത്താവ് തനിക്ക് ആവശ്യത്തിന് പണം തരുന്നില്ല. ഇത്തരം പരാതികള്‍ കുടുംബജീവിതത്തില്‍ നിത്യേനയുള്ളതാണ്. വിവാഹത്തിനുശേഷം ഭാര്യയ്ക്ക് സൗന്ദര്യമില്ലായെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. മനസിന്റെ സൗന്ദര്യമാണ് പ്രധാനം. അത് ഭാര്യയും ഭര്‍ത്താവും മനസിലാക്കുക. കുടുംബജീവിതത്തില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ സാധാരണയായി ഉണ്ടാകാറുള്ളതാണ്. എപ്പോഴും പണം ഉണ്ടായെന്നുവരില്ല. അത് അറിഞ്ഞുജീവിക്കുവാന്‍ തയാറാകണം.
പ്രശ്‌നങ്ങള്‍ പലതരത്തില്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകാറുണ്ട. അതുകൊണ്ട് തന്നെ കലഹം പതിവാണ്. വിവാഹമോചനാവസ്ഥയിലെത്തുമ്പോള്‍ നിങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചുകൂടി ഓര്‍ക്കുക. അവര്‍ അനുഭവിക്കേണ്ടിവരുന്ന വേദന എത്രമാത്രമായിരിക്കാം എന്നത് മനസിലാക്കിവേണം കടുത്ത തീരുമാനങ്ങളെടുക്കാന്‍.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ വേദനിപ്പിക്കുന്നതാണ്. കുടുംബബന്ധങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചക്ക് കാരണം കുടുംബാംഗങ്ങള്‍ മാത്രമാണ്. കുടുംബത്തേയും മക്കളുടെ സുരക്ഷിതത്വവും ഓരോ മാതാപിതാക്കളും ഉറപ്പുവരുത്തണം.
വിവാഹം നടത്തുമ്പോള്‍ രണ്ടുപേരുടെയും പൂര്‍ണസമ്മതത്തോടെ മാത്രം നടത്തുക. ഇത് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മതിക്കേണ്ടിവരുമ്പോള്‍ മക്കള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദത്തെക്കുറിച്ചും തുടര്‍ന്ന് മക്കളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെയും മാതാപിതാക്കള്‍ മുന്‍കൂട്ടി കാണണം. ശരിയായ കൗണ്‍സലിംഗിലൂടെ വേര്‍പിരിയുന്നവരെ ഒന്നിപ്പിക്കാനായേക്കും.

 

LIVE NEWS - ONLINE

 • 1
  13 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  17 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  18 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു