വിവാഹ മോചനത്തിന് കുറവില്ല

Published:January 9, 2017

Divorce Full 2211

 

 

 

സംസ്ഥാനത്ത് വിവാഹ മോചനം കേസുകള്‍ക്ക് കുറവില്ല. ഇപ്പോള്‍ കേരളത്തിലെ വിവിധ കുടുംബകോടതികളിലായി 52000ത്തിനു മുകളില്‍ വിവാഹമോചന കേസുകള്‍പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാന നിയമ വകുപ്പ് തയ്യാറാക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ മാത്രം 50000ഓളം വിവാഹമോചനക്കേസുകള്‍ കേരളത്തില്‍ തീര്‍പ്പിലാക്കിയിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ റിസര്‍വ് എഞ്ചിനിയറിങ് ഫോഴ്‌സിനാണ് അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപണികളുടെ ചുമതലയുമുള്ളത്.
വിവാഹമോചനത്തിനു ശേഷം ഭാര്യക്ക് നല്‍കേണ്ട ജീവനാശം, കുട്ടികളെ ആര് സംരക്ഷിക്കണം, തുടങ്ങിയ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളുടെ എണ്ണം കൂടി ചേര്‍ത്താണ് പുതിയ കണക്ക് പുറത്ത് വന്നത്. 2013ലും 2014ലും അയല്‍ സംസ്ഥാനമായ തമിഴ്‌നാടായിരുന്നു വിവാഹമോചന കേസുകളില്‍ ഒന്നാമത്. എന്നാല്‍ 2016ല്‍ അഞ്ചാം സ്ഥാനത്താണ് തമിഴ്‌നാടിന്റെ സ്ഥാനം.
രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 3 ശതമാനത്തില്‍ കുറവാണ് കേരളത്തിലെ ജനസംഖ്യ. എന്നാല്‍ പുതിയ കണക്കനുസരിച്ച് ജനസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനത്തേക്കാള്‍ എത്രയോ കൂടുതലാണ് കേരളത്തില്‍ കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചന കേസുകളുടെ എണ്ണം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.