Thursday, February 21st, 2019

മനം മയക്കുന്ന ദിവാനി

    ഫാഷന്‍ ലോകത്ത് ദിവാനിവസ്ത്രങ്ങള്‍ മനസ് കീഴടക്കുന്നു. മനം മയക്കുന്ന നിറത്തില്‍ ആകര്‍ഷണിയമായ രീതിയിലും ഗ്ലാമറിലും അണിയാനാവുമെന്നതാണ് ദിവാനി വസ്ത്രങ്ങളുടെ പ്രത്യേകത. ദിവാനി വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ അഴക് നൂറിരട്ടി വര്‍ധിക്കുമെന്നാണ് യുവ തലമുറയുടെ വിശ്വാസം. അതു കൊണ്ട് തന്നെ യുവാക്കള്‍ക്കിടയില്‍ പുതിയ ട്രന്റായ ദിവാനിക്ക് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് നല്ല മതിപ്പാണ്. ബോളിവുഡ് സിനിമാ വ്യവസായത്തില്‍ ട്രെന്റുകള്‍ നിര്‍ണയിച്ച നിര്‍മാതാവും സംവിധായകനുമായിരുന്ന യഷ് ചോപ്രയുടെ കമ്പനിയാണ് ഈ ബ്രാന്റിനു പിന്നില്‍. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായിരുന്ന … Continue reading "മനം മയക്കുന്ന ദിവാനി"

Published On:Oct 1, 2013 | 7:59 pm

Diva'ni

 

 

ഫാഷന്‍ ലോകത്ത് ദിവാനിവസ്ത്രങ്ങള്‍ മനസ് കീഴടക്കുന്നു. മനം മയക്കുന്ന നിറത്തില്‍ ആകര്‍ഷണിയമായ രീതിയിലും ഗ്ലാമറിലും അണിയാനാവുമെന്നതാണ് ദിവാനി വസ്ത്രങ്ങളുടെ പ്രത്യേകത. ദിവാനി വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ അഴക് നൂറിരട്ടി വര്‍ധിക്കുമെന്നാണ് യുവ തലമുറയുടെ വിശ്വാസം. അതു കൊണ്ട് തന്നെ യുവാക്കള്‍ക്കിടയില്‍ പുതിയ ട്രന്റായ ദിവാനിക്ക് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് നല്ല മതിപ്പാണ്. ബോളിവുഡ് സിനിമാ വ്യവസായത്തില്‍ ട്രെന്റുകള്‍ നിര്‍ണയിച്ച നിര്‍മാതാവും സംവിധായകനുമായിരുന്ന യഷ് ചോപ്രയുടെ കമ്പനിയാണ് ഈ ബ്രാന്റിനു പിന്നില്‍.
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായിരുന്ന യഷ് ചോപ്രയുടെ സിനിമകളിലൂടെ അവിസ്മരണീയ റോളുകളില്‍ തിളങ്ങിയ ഒന്‍പതു നായികമാരും സാക്ഷാല്‍ ഷാറുഖ് ഖാനുമാണ് കഴിഞ്ഞ ദിവസം, യഷിന്റെ 81-ാം ജന്‍മമവാര്‍ഷികദിനത്തില്‍ ദിവാനി ട്രഡിഷനല്‍ വസ്ത്രങ്ങളുടെ അവതരണം നടത്തിയത്. ഡല്‍ഹി ആസ്ഥാനമായ കരോള്‍ബാഗ് സാരി ഹൗസുമായിച്ചേര്‍ന്നാണ് യഷ് രാജ് ഫിലിംസ് ഈ ബ്രാന്റ് ആരംഭിച്ചിരിക്കുന്നത്.
സാരി, ലഹംഗ, ഘാഗ്ര എന്നിവയുടെ വിവിധ മനോഹരശൈലികളാണ് രേഖ, ശ്രീദേവി, മാധുരി ദീക്ഷിത്, ജൂഹി ചാവ്‌ല, റാണി മുഖര്‍ജി, പ്രീതി സിന്റ, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ, പരിനീതി ചോപ്ര എന്നീ വിവിധ തലമുറ നായികമാര്‍ റാംപിലെത്തിച്ചത്. സാധാരണ ഫാഷന്‍ ഷോ വസ്ത്രങ്ങള്‍ റാംപിനു പുറത്ത് അണിയാന്‍ ഉതകുന്നവയാകണമെന്നില്ല. പക്ഷേ ദിവാനി വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത് സ്ത്രീകള്‍ അവ വാങ്ങി ധരിക്കണമെന്ന ലക്ഷ്യത്തോടെതന്നെയാണെന്ന് ഷോ തെളിയിച്ചു. വിപണിയില്‍ ബോളിവുഡ് ബ്രാന്റ് എന്നെത്തുമെന്നോ വില നിലവാരം എന്തായിരിക്കുമെന്നോ പ്രഖ്യാപനമുണ്ടായില്ല. എങ്കിലും വൈകില്ലെന്ന പ്രതീക്ഷയാണു വിപണിക്ക്. കാരണം അത്രമാത്രം പ്രിയങ്കമായിക്കഴിഞ്ഞു ഈ വസ്ത്രങ്ങള്‍ .

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍