Sunday, November 18th, 2018

ചര്‍ച്ചക്ക് പോയത് ഇരുവിഭാഗവും ക്ഷണിച്ചതിനാലെന്ന് കെ സുധാകരന്‍

പാര്‍ട്ടി വിലക്കിയിരുന്നെങ്കില്‍ ഒരിക്കലും താന്‍ പോകില്ലായിരുന്നു. പാര്‍ട്ടിക്കെതിരായ താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. ഒളിച്ച് ആരും കാണാതെയല്ല താന്‍ ചര്‍ച്ചക്ക് പോയത്.

Published On:Jul 6, 2017 | 12:02 pm

കണ്ണൂര്‍: നെഹ്‌റു കോളജ് അധികൃതരുമായി ചര്‍ച്ചക്ക പോയതിനെ ന്യായീകരിച്ച് കെ സുധാകരന്‍. പാര്‍ട്ടി തന്നോട് ഒന്നും പറയാത്തതിനാലാണ് താന്‍ ചര്‍ച്ചക്ക് പോയത്. പാര്‍ട്ടി വിലക്കിയിരുന്നെങ്കില്‍ ഒരിക്കലും താന്‍ പോകില്ലായിരുന്നു. പാര്‍ട്ടിക്കെതിരായ താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. ഒളിച്ച് ആരും കാണാതെയല്ല താന്‍ ചര്‍ച്ചക്ക് പോയത്. ചര്‍ച്ചയില്‍ ഇടപെട്ടത് തികച്ചും നിഷ്പക്ഷമായാണ്. ഇരുവിഭാഗവും ക്ഷണിച്ചിട്ടാണ് ചര്‍ച്ചക്ക് പോയത്. മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥി ഷഹീറിന്റെ പ്രധാന ബന്ധുക്കളും സുഹൃത്തും തനിക്കൊപ്പം അവിടെയുണ്ടായിരുന്നു. ബാഹ്യസമ്മര്‍ദ്ദമുണ്ടായെങ്കില്‍ അവര്‍ വരുമോയെന്നും സുധാകരന്‍ ചോദിച്ചു. ചര്‍ച്ചയില്‍ നെഹ്‌റു കോളജിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നെഹ്‌റു കോളജ് ഉടമ കൃഷ്ണദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നെഹ്‌റുവിന്റെ പേരില്‍ കോളജ് സ്ഥാപിക്കാന്‍ അദ്ദേഹം ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കെ സുധാകരന് രാഷ്ട്രീയമുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസുകാരന് വേണ്ടി താന്‍ ചര്‍ച്ചക്ക് പോകും. എന്നാല്‍ സിപിഎം കുടുംബമായിട്ട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍ പോകാതിരുന്നത്. ഇക്കാര്യം മഹിജ പറയാത്തത് എന്തുകൊണ്ടാണെന്നും സുധാകരന്‍ ചോദിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    12 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    16 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    18 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    18 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    18 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി