Saturday, January 19th, 2019

‘അറബിക്കടലിന്റെ സിംഹം’ത്തില്‍ കുട്ട്യാലി മരക്കാറായി ഫാസില്‍

സിനിമയില്‍ അഭിനയിച്ചതിന് ഫാസിലിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Published On:Jan 12, 2019 | 10:05 am

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ ‘അറബിക്കടലിന്റെ സിംഹം’ത്തില്‍ മരക്കാറില്‍ കുട്ട്യാലി മരക്കാറായി സംവിധായകന്‍ ഫാസില്‍ എത്തും. മോഹന്‍ലാലിനൊപ്പം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒപ്പത്തിനു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പ്രിയദര്‍ശന്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് ഫാസിലിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയദര്‍ശന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ മരക്കാറിന്റെ കൗമാരക്കാലം അവതരിപ്പിക്കുന്നു, മധു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒറ്റഷെഡ്യൂളിലാണ് സിനിമ പൂര്‍ത്തിയാക്കുന്നത്.

LIVE NEWS - ONLINE

  • 1
    60 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു