Monday, July 22nd, 2019

ഡിഫ്ത്തീരിയ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൊണ്ടയിലെയും മൂക്കിലെയും ബാധിക്കുന്ന ബാക്ടീരിയരോഗമാണ് ഡിഫ്ത്തീരിയ

Published On:Jul 9, 2019 | 9:09 am

എന്താണ് ഡിഫ്ത്തീരിയ? കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള്(ഡിഫ്ത്തീരിയ). തൊണ്ടയിലെയും മൂക്കിലെയും ബാധിക്കുന്ന ബാക്ടീരിയരോഗമാണ് ഡിഫ്ത്തീരിയ. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണങ്ങള്‍. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്ന. കൃത്യമായ ചികിത്സയാണ് ഡിഫ്ത്തീരിയയെ ഇല്ലാതാക്കാനുള്ള പ്രധാനമാര്‍ഗം
ലക്ഷണങ്ങള്‍
പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാന്‍ പ്രയാസം എന്നിവയാണ് ഡിഫ്ത്തീരിയയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ പത്തു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകും. പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു