Monday, December 18th, 2017

അത്താഴം വൈകിയാല്‍..ദോഷം ആരോഗ്യത്തിന്

അത്താഴം നിര്‍ബന്ധമായും എട്ടുമണിക്ക് മുന്‍പ് കഴിക്കണം

Published On:Dec 1, 2017 | 10:00 am

എല്ലാവരും ഭക്ഷണപ്രിയരാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് കൃത്യസമയമുണ്ടോ?.ഇല്ലാന്നു തന്നെ പറയാം, പലരും അവര്‍ക്ക് സമയം കിട്ടുമ്പോള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അത് ചിലപ്പോള്‍ രാവിലെ കഴിക്കേണ്ടത് ഉച്ചയ്ക്ക്, അല്ലെങ്കില്‍ ഭക്ഷണമെ കഴിക്കാതെ. ഇങ്ങനെയാണ് നമ്മുടെ ജീവിത രീതി. പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നാം കാണിക്കുന്ന അഭാവം തന്നെയാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അത്താഴം കഴിക്കുന്നതിനു മുന്‍പ് നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്താഴം എപ്പോഴും എട്ടുണിക്ക് മുമ്പായി കഴിക്കണം എന്ന് പറയാറുണ്ട്. ഇതാണ് അത്താഴം കഴിക്കണ്ട യഥാര്‍ത്ഥസമയം. ഭക്ഷണ കൃത്യസമയങ്ങളില്‍ കഴിച്ചില്ലെങ്കില്‍ അത് വയറിന് പ്രശ്‌നമുണ്ടാക്കും. എന്തു കൊണ്ടാണ് അത്താഴം എട്ടുമണിക്ക് മുമ്പ് കഴിക്കണം എന്ന് പറയുന്നത്.
പലരുടെയും ഒരു ദിവസത്തെ അവസാനത്ത ഭക്ഷണമാണ് അത്താഴം. ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. നേരത്തെ അത്താഴം കഴിക്കുകയാണെങ്കില്‍ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ ദഹനം, പോഷകങ്ങള്‍ വേര്‍തിരിക്കുക, സ്വീകരിക്കുക എന്നിവയിലേക്ക് ശ്രദ്ധ തിരിയും. വൈകി അത്താഴം കഴിച്ചാല്‍ അത് ദഹനത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരത്തില്‍ ദഹനം കുറയുന്നത് ഉറക്കത്തെ ബാധിക്കും. രാത്രിയില്‍ അനുഭവപ്പെടുന്ന അസിഡിറ്റി, ചുമ , നെഞ്ചിരിച്ചില്‍ എന്നിവ മൂലം ഇടയ്ക്കിടെ ഉണരും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുന്നു.
പലരും പറയുന്നത് കേള്‍ക്കാം അസിഡിറ്റി വല്ലാണ്ട് പ്രശ്‌നമാക്കുന്നു എന്ന്. എന്നാല്‍ അസിഡിറ്റിക്ക് പ്രധാനകാരണം വൈകി അത്താഴം കഴിക്കുന്നത് തന്നെയാണ്. വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും. രാത്രി വൈകി ഒരിക്കലും ദഹിക്കാത്ത ഭക്ഷണം കഴിക്കരുത്. അത്താഴത്തിനായാലും പെട്ടന്നു ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വാരി വലിച്ച് കഴിക്കുന്നതിന് പകരം, വയറ് നിറയുന്ന കട്ടിയല്ലാത്ത ആഹാരം കഴിക്കുന്നതാണ് ഉചിതം. വിശപ്പ് ഇല്ലാതിരുന്നാലും, പ്രഭത ഭക്ഷണം ഉച്ചഭക്ഷണവും ഒഴിവാക്കാന്‍ പാടില്ല. കുറച്ചായലും നിര്‍ബന്ധമായും കഴിക്കണം. ഇത് നമ്മുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തെ പൂര്‍ണമായി തകര്‍ക്കും. അതുകൊണ്ട് തന്നെ മൂന്ന് നേരത്തെ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം.

 

LIVE NEWS - ONLINE

 • 1
  4 mins ago

  പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

 • 2
  1 hour ago

  ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

 • 3
  2 hours ago

  ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

 • 4
  2 hours ago

  വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

 • 5
  3 hours ago

  മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

 • 6
  3 hours ago

  ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

 • 7
  4 hours ago

  സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

 • 8
  4 hours ago

  വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

 • 9
  4 hours ago

  കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍