Wednesday, November 14th, 2018

കണ്ണൂരിന്റെ മരുമകന്‍ ജയിലില്‍

കണ്ണൂര്‍: ഇന്നലെ സന്ധ്യയോടെ അറസ്റ്റിലായ ജനപ്രിയ താരം ദിലീപിന് രണ്ട് തരത്തിലാണ് കണ്ണൂരിന് ബന്ധം. ആദ്യം കണ്ണൂര്‍ക്കാരിയായ മഞ്ജുവാര്യരെ വിവാഹം കഴിച്ചതിലൂടെ കണ്ണൂരിന്റെ മരുമകനായി എത്തിയ ദിലീപ് കണ്ണൂരില്‍ വലിയതോതിലുള്ള സുഹൃത്തുക്കളെയും ആരാധകവൃന്ദത്തെയും സൃഷ്ടിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉള്‍പ്പെടെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും കണ്ണൂരുമായുള്ള ബന്ധം ദിലീപ് എന്നും സൂക്ഷിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉപേക്ഷിച്ച് നീലേശ്വരംകാരിയായ കാവ്യയെ ജീവിതസഖിയാക്കിയപ്പോഴും ദിലീപിന് വീണ്ടും കണ്ണൂര്‍ ബന്ധം എത്തി വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂര്‍ ആയിക്കരയില്‍ സ്വന്തമായി ഫഌറ്റ് വാങ്ങിയ കാവ്യ … Continue reading "കണ്ണൂരിന്റെ മരുമകന്‍ ജയിലില്‍"

Published On:Jul 11, 2017 | 1:38 pm

കണ്ണൂര്‍: ഇന്നലെ സന്ധ്യയോടെ അറസ്റ്റിലായ ജനപ്രിയ താരം ദിലീപിന് രണ്ട് തരത്തിലാണ് കണ്ണൂരിന് ബന്ധം. ആദ്യം കണ്ണൂര്‍ക്കാരിയായ മഞ്ജുവാര്യരെ വിവാഹം കഴിച്ചതിലൂടെ കണ്ണൂരിന്റെ മരുമകനായി എത്തിയ ദിലീപ് കണ്ണൂരില്‍ വലിയതോതിലുള്ള സുഹൃത്തുക്കളെയും ആരാധകവൃന്ദത്തെയും സൃഷ്ടിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉള്‍പ്പെടെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും കണ്ണൂരുമായുള്ള ബന്ധം ദിലീപ് എന്നും സൂക്ഷിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉപേക്ഷിച്ച് നീലേശ്വരംകാരിയായ കാവ്യയെ ജീവിതസഖിയാക്കിയപ്പോഴും ദിലീപിന് വീണ്ടും കണ്ണൂര്‍ ബന്ധം എത്തി വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂര്‍ ആയിക്കരയില്‍ സ്വന്തമായി ഫഌറ്റ് വാങ്ങിയ കാവ്യ കണ്ണൂര്‍ക്കാരിയായി മാറുകയായിരുന്നു. അങ്ങിനെ വീണ്ടും ദിലീപ് കണ്ണൂരിന്റെ മരുമകനായി.
ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത ഇന്നലെ ചാനലുകള്‍ ആഘോഷമാക്കിയപ്പോള്‍ വളരെയേറെ ആളുകളാണ് ആ വാര്‍ത്ത ശ്രദ്ധിച്ചത്. ടിവിയില്‍ രാത്രി വൈകുംവരെ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത ഇമചിമ്മാതെ പലരും നോക്കിക്കണ്ടു. അക്കൂട്ടത്തില്‍ പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ടായിരുന്നു. ദിലീപിന്റെ കടുത്ത ആരാധകര്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ആ വാര്‍ത്ത ശ്രദ്ധിച്ചു. ചിലര്‍ ദിലീപിന്റെ ചെയ്തികളെ കുറ്റപ്പെടുത്തിയപ്പോള്‍ മറ്റുചിലര്‍ കാര്യത്തോടൊപ്പം ദുഖം പങ്കുവെച്ചു. ദിലീപിന്റെ സിനിമകള്‍ക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് കണ്ണൂരും കാസര്‍കോടും കോഴിക്കോടും ഉള്‍പ്പെടുന്ന മലബാര്‍മേഖല. ദിലീപിന്റെ പല ജനപ്രിയ സിനിമകളും നിറഞ്ഞ് ഓടിയത് ഈ മേഖലയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ അറസ്റ്റ് മലബാറില്‍ സമിശ്ര പ്രതികരണമാണുണ്ടാക്കിയത്.
ചിലര്‍ അറസ്റ്റുവാര്‍ത്തകേട്ട് അമ്പരന്നപ്പോള്‍ മറ്റ് ചിലര്‍ ദുഖത്തിലായിരുന്നു. ചിലരാകട്ടെ തങ്ങളുടെ ഇഷ്ടതാരം ഇങ്ങിനെയൊരു പ്രവൃത്തി ചെയ്യുമോയെന്ന സംശയത്തിലുമായിരുന്നു. രണ്ടാഴ്ചക്കാലമായി ആശങ്കയുടെ മുള്‍മുനയിലായിരുന്നു താരത്തിന്റെ ആരാധകര്‍. ആശങ്കയുടെ ക്ലൈമാക്‌സ് ഇന്നലെ കഴിഞ്ഞതോടെ ഇനിയെന്താകും എന്ന ചോദ്യമാണ് ആരാധകടെ മനസില്‍ നിറയുന്നത്.
എന്നാല്‍ നടിയെ അക്രമിക്കാന്‍ കാരണം നാലുവര്‍ഷം മുമ്പ് മുതല്‍ തുടങ്ങിയ വൈരാഗ്യമാണത്രെ. കുടിപ്പകക്ക് കാരണം കുടുംബവിഷയവും. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന മഞ്ജുവാര്യര്‍ തന്നില്‍ നിന്ന് അകലാന്‍ കാരണം അക്രമിക്കപ്പെട്ട നടി ആയിരുന്നുവെന്ന് ദിലീപ് ഉറച്ചുവിശ്വസിച്ചു. ഗള്‍ഫ് പരിപാടിയില്‍ കാവ്യയുമായുള്ള ചങ്ങാത്തം നേരില്‍ കണ്ട് അക്രമിക്കപ്പെട്ട നടി ആ വിവരം അപ്പോള്‍ തന്നെ ദിലീപിന്റെ മഞ്ജുവിനെ അറിയിച്ചിരുന്നു. ഫോണില്‍ അറിയിച്ച കാര്യങ്ങള്‍ വിശദമായി നേരില്‍ കണ്ടപ്പോഴും പറഞ്ഞു. ഇതെല്ലാം അറിഞ്ഞ മഞ്ജു പൊട്ടിത്തെറിക്കുകയായിരുന്നു. ഇതെല്ലാം വിവാഹമോചനത്തില്‍ കലാശിച്ചു. പണവും സ്വത്തും സ്വന്തം മകളെപോലും ദിലീപിന് വിട്ടുനല്‍കി ഹൃദയം തകര്‍ന്ന് മഞ്ജുവാര്യര്‍ ദിലീപിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.
നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരെ കൂടിയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുന്ന രാമലീല എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ദിലീപിന്റെ അറസ്റ്റ് വലിയ തിരിച്ചടിയായിരിക്കുകയാണ്. 14 കോടി മുതല്‍ മുടക്കി ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മിച്ചിരിക്കുന്നത്.

 

LIVE NEWS - ONLINE

 • 1
  3 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  4 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  7 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  10 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  10 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  11 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  11 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  12 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  12 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി